‘മാലിക്ക്’ 15 മുതൽ ആമസോൺ പ്രൈമിൽ
ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക്ക് 15 മുതൽ ആമസോൺ പ്രൈമിൽ കാണാം. ഫഹദ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ ങ്ങളിലൂടെ വിവരം പുറത്തുവിട്ടത്. നിമിഷ സജയനാണ് ഫഹദ് ഫാസിലിൻ്റെ നായികയായി അഭിനയിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ചന്ദു നാഥ് എന്നിവരും അണിനിരക്കുന്നു. സാനു വർഗീസ് ആണ് ക്യാമറ കൈകാര്യം ചെയ്യുക. സംഗീതം സുഷിൻ ശ്യാം.
https://www.facebook.com/photo.php?fbid=343359247157946&set=a.225234328970439&type=3
സുലൈമാൻ മാലിക് എന്ന തീരദേശ ജനതയുടെ നായകൻ്റെ കഥയാണ് മാലിക് പറയുന്നത്. 20 വയസുമുതൽ 55 വയസുവരെയുള്ള സുലൈമാന്റേയും അയാളുടെ തുറയുടെ ജീവിതവുമാണ് സിനിമ. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു.