വെറുക്കപ്പെട്ട സെൽഫിയുമായി “ആദിവാസി”പോസ്റ്റർ

ലോകത്തിൽ ഏറ്റവും വെറുക്കപ്പെട്ട സെൽഫിയുമായി “ആദിവാസി” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി.ആൾക്കൂട്ട മർദ്ദനത്തിനിടെ എടുത്ത സെൽഫി ഏറെ ചർച്ചയായിരുന്നു .ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു …


മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ “ആദിവാസി”. ഏരിസിന്റെ ബാനറിൽ
കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിക്കുന്നു.
ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച ഈ സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നഥ് വിജീഷ് മണിയാണ് .

മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസായത് .അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ,
മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരും അഭിനയിക്കുന്നു.


പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്, ഛായാഗ്രാഹണം-പി മുരുഗേശ്, എഡിറ്റർ-ബി ലെനിൻ, സംഭാഷണം, ഗാനരചന-ചന്ദ്രൻ മാരി,സംഗീതം-രതീഷ് വേഗ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മാരുതി ക്രിഷ്, ആർട്ട് ഡയറക്ടർ- കൈലാഷ്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ-ബുസി ബേബിജോൺ,
സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ,ലൈൻ പ്രൊഡ്യൂസർ- വിയാൻ,പ്രൊജക്റ്റ് ഡിസൈനർ-ബാദുഷ,
സ്റ്റിൽസ്-രാമദാസ് മാത്തൂർ.പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *