” പ്രതി പ്രണയത്തിലാണ് ” വണ്ടിക്കു വേണ്ടി കാസ്റ്റിംഗ് കോൾ
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു വണ്ടിക്കു വേണ്ടി കാസ്റ്റിംഗ് കോൾ.ഉടൻ റിലീസാകുന്ന ” മിഷൻ സി ” എന്ന ചിത്രത്തിന്റെ സംവിധായകൻ വിനോദ് ഗുരുവായൂർ തന്റെ “പ്രതി പ്രണയത്തിലാണ് ” എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് വേറിട്ട പുതിയ കാസ്റ്റിംഗ് കോൾ.
സംവിധായകൻ വിനോദിനോടൊപ്പം മുരളി ജിന്നും ചേർന്ന് തിരക്കഥ എഴുതുന്നഈ ചിത്രത്തിൽ പ്രധാന കഥാപാത്രമാണ് പ്രതി.ഈ ഹൊറർ ത്രില്ലർ ചിത്രത്തിൽ പ്രതിയുടെ പ്രണയവും യാത്രയും വളരെ പ്രധാനപ്പെട്ടതാണ്.അങ്ങനെയുള്ള പ്രതിക്ക് സഞ്ചരിക്കാനാണ് സംവിധായകൻ വിനോദ് ഗുരുവായൂർ തികച്ചും വ്യത്യസ്തമായ വാഹനം കാസ്റ്റിംഗ് കോളിലൂടെ ആവശ്യപ്പെടുന്നത്.
20-30 വർഷത്തിനിടയിൽ പ്രായപരിധിയുള്ള,എന്നു വെച്ചാൽ അത്രയും പഴക്കമുള്ള ഒരു വേണ്ടിയാണ് വേണ്ടത്.
പ്രതിക്കും ഒപ്പം പോലീസുക്കാർക്കും മറ്റു സഹയാത്രകർക്കും സഞ്ചരിക്കാൻ കഴിയുന്ന വണ്ടിയാണ് ആവശ്യം.പഴയകാല ബജാജ് ടെംമ്പോ മറ്റഡോർ, വോക്സ് വാഗൻ കോമ്പി ടൈപ്പ് 2 പോലെയുള്ള ഏതു വാഹനങ്ങളുമാകാം.
വണ്ടികൾ കൈവശമുള്ളവർ 90487 57666 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ വണ്ടിയുടെ ഫോട്ടോകൾ അയച്ച് വിവരമറിയിക്കുക.
വാഗമണ്ണിന്റെ പശ്ചാത്തലത്തിൽ ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതി പ്രണയത്തിലാണ് എന്ന ചിത്രം പുരോഗമിക്കുന്നത്.
മലയാളം സിനിമയിൽ പൊതുവേ കണ്ടിട്ടുള്ള പോലീസ് കഥകളോ കുറ്റാന്വേഷണ രീതികളോയല്ല ഈ ചിത്രത്തിലുള്ളത്.ഇതിന്റെ ഭാഗമാകാനാണ് ഒരു വണ്ടി കണ്ടെത്താനുള്ള സംവിധായകന്റെ ശ്രമം.
വാർത്ത പ്രചരണം-എ എസ് ദിനേശ്.