ആന്‍റണിപെരുമ്പാവൂരിന് എല്ലാപിന്തുണയും; നയം വ്യക്തമാക്കി പ്രിയദര്‍ശന്‍

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഇപ്പോൾ ചൂടു പിടിച്ച ചർച്ച ആയിരിക്കുക ആണ്. നിർമാതാവായ ആന്റണി പെരുമ്പാവൂർ ചിത്രം ഒ ടി ടി റിലീസിന് വിട്ടു കൊടുക്കുകയാണ് പ്രഖ്യാപിച്ചുകഴിഞ്ഞു. നിരവധി വിമർശനങ്ങളും മറ്റും ഇതിനെതിരെ ഉയർന്നു വന്നിരുന്നു. 25 വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണ് ഇതെന്ന് പ്രിയദർശൻ പറയുന്നു. തിയേറ്ററില്‍ മാത്രമേ മരയ്ക്കാര്‍ റിലീസ് ചെയ്യുന്നുള്ളു എന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെ ആണ്.

‘ ചിത്രം തിയേറ്ററിൽ അടുത്ത സീറ്റുകളിൽ ഇരുന്ന് കാണാം എന്നാണ് ഞാനും ലാലും പറഞ്ഞിരുന്നത്. മലയാളത്തിനു താങ്ങാൻ പറ്റുന്ന സിനിമയല്ല മരയ്ക്കാർ. ആന്റണിയെ അയാളുടെ പഴയ ജീവിതത്തിലേക്ക് തള്ളിവിടാന്‍ ഞാനും ലാലും ആഗ്രഹിക്കുന്നില്ല. ഒ ടി ടി റിലീസിനു സമ്മതിച്ചത്. ഒന്നുമില്ലായ്മയിൽ നിന്നും ഇവിടെ വരെ എത്തിയ ആ മനുഷ്യന്റെ യാത്രയെ എനിക്കും ലാലിനും അറിയാം. ഞങ്ങളെ പോലെ തന്നെ മരയ്ക്കാർ തിയേറ്റർ സ്ക്രീനിൽ കാണാൻ കഴിയാത്തതിലുള്ള വിഷമം അയാൾക്കുമുണ്ട്. കാരണം മരയ്ക്കാർ സിനിമയാക്കി മാറ്റിയതിലുള്ള കഷ്ടപ്പാടിൽ വഹിച്ച പങ്ക് എടുത്തു തന്നെ പറയണം. ഇതുവരെ ഞാനോ ലാലോ പ്രതിഫലം ഒന്നും വാങ്ങിച്ചിട്ടില്ല. സിനിമ റിലീസ് ചെയ്തതിന് ശേഷം വരുന്ന ലാഭം മാത്രം മതി എന്നാണ് ഞങ്ങൾ രണ്ടു പേരും പറഞ്ഞത്.

എന്റെയും ലാലിന്റെയും ഒറ്റ വാക്കു മതി പടം തിയേറ്ററിൽ ഓടാൻ. പക്ഷെ, ആന്റണിയോട് അത് പറയില്ല. അയാളെ വീണ്ടും കഷ്ടതയിലേക്ക് തള്ളി വിട്ടു കൊണ്ടാരു ആഘോഷം ഞങ്ങൾക്ക് വേണ്ട.’ ഇങ്ങനെ ആയിരുന്നു പ്രിയദർശന്റെ ഭാഗം. എന്നാൽ തിയേറ്റർ ഉടമകൾ ഇതിനെ എതിർത്തു. ജീവനക്കാർക്ക് വന്ന് ഭവിച്ച നഷ്ടങ്ങളുടെ അത്രയും മറ്റ് സിനിമാ പ്രവർത്തകർക്ക് ബാധകമാവാൻ സാധ്യതയില്ലെന്ന് ആണ് അവർ പറയുന്നത്. എന്നാൽ, അവരുടെ വാദ മുഖങ്ങളെ പ്രിയദർശൻ വീണ്ടും വിമർശിക്കുകയാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *