” കാറ്റ് വിതച്ചവർ ” ആക്ഷൻ പ്രൈം ഒടിടി യിൽ
1976-ൽ അടിയന്തിരാവസ്ഥക്കാലത്ത് കാണാതായ എഞ്ചിനീയറിംഗ് വിദ്യാർഥി
രാജനെ കണ്ടെത്തുവാൻ പോലീസിനെതിരെ പോലീസ് നടത്തിയ അന്വേഷണത്തിന്റെ കഥ പറയുന്ന ” കാറ്റ് വിതച്ചവർ ” ആക്ഷൻ പ്രൈം ഒടിടി യിൽ റിലീസായി.രാജൻ സംഭവം പോലെ കേരളത്തെ ഇളക്കി മറിച്ച മറ്റൊരു സംഭവം അതിന് മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.അവസാനിക്കിത്ത ദുരൂഹതകളുമായി 45 വർഷങ്ങൾക്കു ശേഷവും രാജന്റെ തിരോധാനം കേരള മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തുന്നു.
ഫിംഗർ പ്രിൻറ്, ഗാർഡിയൻ എന്നി മികച്ച കുറ്റാന്വേഷണ ചിത്രങ്ങൾ ഒരുക്കിയ സതീഷ് പോൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “കാറ്റ് വിതച്ചവർ “.ഏറ്റവും മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച ചിത്രമാണ് ” കാറ്റ് വിതച്ചവർ “. കേരള ത്തിലെ ഏറ്റവും മികച്ച ഡോക്കു ഫിക്ഷൻ,
നക്സൽ ചിത്രമായി വിലയിരുത്തുന്നു.
പ്രകാശ് ബാരെ, ടീസ്പൂൺ ടിനി ടോം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്,ഷിബു ഏതൻസ്, സുരേഷ് അച്ചൂസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.വാർത്ത പ്രചരണം-എ എസ് ദിനേശ്.