” മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് “
യുവ നടൻ വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി ” ഗോദ “, ” ആനന്ദം” എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ എഡിറ്റർ അഭിനവ് സുന്ദർ നായ്ക്ക് ആദ്യമായി സംവിധാനം ചെയ്യുന്ന ” മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ” എന്ന ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി.
കുഞ്ഞൽദോ ” എന്ന ചിത്രത്തിനു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.വാർത്ത പ്രചരണം-എ എസ് ദിനേശ്.