” ആഹാ ” നവംബര്‍ 26-ന്
ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന
” ആഹാ ” നവംബര്‍ 26-ന് തിയ്യേറ്ററിലെത്തുന്നു.സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ കാരിമുട്ടം തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
തിരക്കഥ സംഭാഷണം ടോബിത് ചിറയത് എഴുതുന്നു. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.വടം വലി മത്സരം പ്രധാന പ്രമേയമാകുന്ന ഈ ചിത്രത്തിൽ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടം വലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ് അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്നു.
സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെയാണ് ആഹായുടെ എഡിറ്റർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ശ്യാമേഷ്,സന്ദീപ് നാരായണൻ,സ്റ്റണ്ട്സ്-മഹേഷ് മാത്യു. സ്റ്റിൽസ്-ജിയോ ജോമി,കല-ഷംജിത് രവി, വസ്ത്രാലങ്കാരം-ശരണ്യ ജീബു,മേക്കപ്പ്-റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – ജീബു ഗോപാൽ ,വാർത്ത പ്രചരണം-എ എസ് ദിനേശ്