അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ‘മഡ്ഡി’ ട്രെയിലര്‍ കാണാം

അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ആണ് ‘മഡ്ഡി’ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം എത്തും. നവാഗതനായ ഡോ. പ്രഗഭല്‍ സംവിധാനം ചെയ്യുന്ന ‘മഡ്ഡി’യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
മഡ്ഡ് റേസിംഗ് ആസ്‍പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 10ന് ലോകമെമ്പാടും 1500ലധികം തീയേറ്ററുകളിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രീകരണത്തിനുള്‍പ്പെടെ അഞ്ച് വര്‍ഷത്തിലധികം ചിലവിട്ടാണ് പ്രഗഭല്‍ ‘മഡ്ഡി’ പൂര്‍ത്തിയാക്കിയത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്

‘കെജിഎഫി’ലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആദ്യമായി മലയാളത്തിലെത്തുന്നു എന്നത് ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ‘രാക്ഷസന്‍’ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നുത്. പികെ 7 ബാനറില്‍ പ്രേമ കൃഷ്‍ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. ആക്ഷൻ കൊറിയോഗ്രാഫി റണ്‍ രവി. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ എൻ കെ ദേവരാജ്. സ്‍പോട്ട് എഡിറ്റര്‍ ലിബിൻ ലീ, സാദ്ധിഖ്.
പുതുമുഖങ്ങളായ യുവന്‍ , റിദ്ദാന്‍ കൃഷ്‍ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ എം വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍

Leave a Reply

Your email address will not be published. Required fields are marked *