നഞ്ചമ്മയ്ക്ക് ശേഷം വടുകിയമ്മ…


അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായിക നഞ്ചമ്മയ്ക്ക് ശേഷം, സിനിമയിൽ പാടാൻ ഗോത്ര വിഭാഗത്തിൽ നിന്നും ഒരു പിന്നണി ഗായിക കൂടി…വടുകിയമ്മ.വിജീഷ് മണി സംവിധാനം ചെയ്യുന്ന “ആദിവാസി “എന്ന ചിത്രത്തിലാണ് വടുകിയമ്മ എത്തിയത്. സംഗീതം സംവിധായകൻ രതീഷ് വേഗ യുടെ സാന്നിദ്ധ്യത്തിൽ വടുകിയമ്മ പാടിയപ്പോൾ മലയാളം സിനിമയ്ക്ക പുതിയൊരു ഗോത്ര ഗായികയെ ലഭിച്ചതിൽ അഭിമാനിക്കാം.


“ഈ ചിത്രത്തിലൂടെ വടുകിയമ്മയെ പോലെയുള്ള ഗായികയെ അവതരിപ്പിക്കാൻ നിമിത്തമാവാൻ കഴിഞ്ഞത് എന്റെ ഭാഗ്യം ” സംവിധായകൻ വിജീഷ് മണി പറഞ്ഞു.ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)’ എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന ‘ആദിവാസി’ (ദി ബ്ലാക്ക് ഡെത്ത്) എന്ന സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയിൽ പൂര്‍ത്തിയായി.


ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിക്കുന്ന ‘ആദിവാസി’ പ്രശസ്ത സംവിധായകന്‍ വിജീഷ് മണി സംവിധാനം ചെയ്യുന്നു.മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ് ‘ആദിവാസി’യിലൂടെ.ചിത്രത്തില്‍ ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്.വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്‌നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്.


പി മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്ങ്- ബി ലെനിന്‍, സംഭാഷണം- എം. തങ്കരാജ്, ഗാനരചന- ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ടിബൂട്ടര്‍- രാജേഷ് ബി, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- ബാദുഷ, ലൈന്‍ പ്രൊഡുസര്‍- വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍- ബുസി ബേബി ജോണ്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!