വിമർശനങ്ങള്‍ക്ക് വിട ഗീതഫോഗട്ട് ഗോദയിലേക്ക്

എല്ലാ വിമർശനങ്ങളെയും മറികടന്ന് ഗീതഫോഗട്ട് വീണ്ടും ഗോദയിലേക്ക്. ഒരു കുഞ്ഞിന്റെ അമ്മയായി മൂന്ന് വർഷത്തിന് ശേഷം രണ്ടാം അങ്കത്തിനൊരുങ്ങുകയാണ് ഗീത ഫോഗട്ട്.മാതൃത്വമോ പ്രായമോ ഒരു സ്ത്രീയുടെ നിശ്ചയദാർഢ്യത്തിന് പ്രതിബന്ധങ്ങൾ ആവില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഗീത. ഗർഭിണിയായ ശേഷം തൊന്നൂറ്റിയഞ്ച് കിലോയോളം വണ്ണം കൂടിയിരുന്നു. വീണ്ടും തിരികെ വരാൻ ഒരുങ്ങുമ്പോൾ മുപ്പത്തിയഞ്ച് കിലോയോളം കുറച്ചിരിക്കുകയാണ് താൻ എന്ന് ഗീത പറയുന്നു.

ഒന്നരവർഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായി ഉത്തർപ്രദേശിലെ നന്ദിനി നഗറിൽ നടക്കുന്ന സീനിയർ നാഷണൽസിൽ അൻപത്തിയൊൻപത് കിലോ കാറ്റഗറിയിൽ യോഗ്യത നേടുകയും ചെയ്തു. ഗർഭിണിയായിരുന്ന കാലത്തും തിരിച്ച് വരവിനെക്കുറിച്ച് ഗീത ചിന്തിച്ചിരുന്നു. കാരണം മറ്റൊന്നിനും നൽകാൻ കഴിയാത്ത സംതൃപ്തി റെസ്ലിങ് തനിക്ക് നൽകിയിട്ടുണ്ടെന്ന് ഗീത പറയുന്നു. ഇത് വീണ്ടും തന്റെ കഴിവ് തെളിയിക്കാനുളള അവസരമാണെന്നും കരിയറിനോട് വിടപറയാനുള്ള സമയം ആയിട്ടില്ലെന്നും ഇപ്പോഴും രാജ്യത്തിന് വേണ്ടി മെഡൽ സ്വന്തമാക്കണമെന്നാണ് ആഗ്രഹമെന്നും ഗീത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *