കൂള്‍ ലുക്കില്‍ ആലിയ!! ഷര്‍ട്ടിന്‍റെ വില 1.3 ലക്ഷം രൂപ

കൂൾ കാഷ്വൽ ലുക്കിക്കിലെത്തിയ ആലിയ ചിത്രം നിമഷ നേരം കൊണ്ടാണ് വൈറലായത്.ഷർട്ടും ഡെനീം ഷോർട്ട്സുമായിരുന്നു വേഷം. ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ബലൻസിയാഗയിൽ നിന്നുള്ള ഓവർ സൈസ്ഡ് ഷർട്ട് ആണിത്.
വെള്ള ഷർട്ടിൽ ബ്രാൻഡിന്റെ ലോഗോ പ്രിന്റ് ചെയ്താണ് ഷർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. 1.3 ലക്ഷം രൂപയാണ് ഈ ഷർട്ടിന്റെ വില. ഏതാനും ബട്ടനുകൾ തുറന്നിട്ടാണ് താരം ഷർട്ട് സ്റ്റൈൽ ചെയ്തത്. കമ്മലും സൺഗ്ലാസുമായിരുന്നു ആക്സസറീസ്

പിങ്ക് സ്യൂട്ടിൽ, അധികം ആഭരണങ്ങൾ ധരിക്കാതെ കയ്യിൽ ഹാൻഡ് ബാഗുമായി നിൽക്കുന്ന ആലിയയുടെ മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു..ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും (Alia Bhatt) രൺബീർ കപൂറും (Ranbir Kapoor) . അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിലെത്തിയത്.

കരൺ ജോഹർ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ആലിയ നിലവിൽ അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *