മാമ്പഴക്കറി അഥവാ അംബ്യാ ഹുമ്മൺ

പ്രീയ ആര്‍ ഷേണായ്

അവശ്യസാധനങ്ങള്‍

  • ഏതെങ്കിലും പഴുത്ത മാങ്ങാ ( നല്ല നാരുള്ള നാടൻ മാങ്ങയാണെങ്കിൽ ഉത്തമം ) – 10 – 12 എണ്ണം
  • ശർക്കര ചീവിയത് – 3/4 കപ്പ്
  • ഉപ്പ് – 1 ടീസ്പൂൺ
  • കടുക് , ഉഴുന്ന് ( 1 ടീസ്പൂൺ ) , ഉലുവ ( 1 ടീസ്പൂൺ ) , വറ്റൽ മുളക് ( 8-10 എണ്ണം ) , എണ്ണ താളിക്കാൻ

ആദ്യം മാമ്പഴത്തിന്റെ തൊലി എടുത്തു അല്പം വെള്ളമൊഴിച്ചു കൈ കൊണ്ട് നന്നായി തിരുമ്മുക … മാങ്ങാത്തൊലിയിലുള്ള അത്രേം നീരെടുക്കണം …ഇനി മാമ്പഴ തൊലി മാറ്റി ഇതിലേക്ക് മാങ്ങകൾ ചേർക്കാം.അല്പം ഉപ്പും ശർക്കരയും ചേർത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ചു തിളപ്പിക്കുക ..തിളച്ചു വരുമ്പോൾ flame നന്നേ കുറയ്ക്കുക …ഇനി അല്പം കൂടുതൽ നേരം മാമ്പഴവും ശർക്കരയും വെന്തു വരണം …

മാമ്പഴം വെന്തു പാകമാകുമ്പോൾ വാങ്ങിവെച്ചു , താളിക്കാനുള്ള ചേരുവകൾ എണ്ണയിൽ മൂപ്പിച്ചു മീതെ ഒഴിക്കാം ..
മധുരക്കറി തയ്യാർ !! …


മധുരവും എരിവും ഒരുപോലെ വേണ്ടുന്ന കറിയാണിത് …അത് കൊണ്ട് മാമ്പഴത്തിന്റെ മധുരത്തിന് അനുസരിച്ചു ശർക്കരയുടെ അളവിലും വറ്റല്മുളകിന്ടെ അളവിലും മാറ്റം വരുത്താം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!