അമൃത്തേഷിന് കിട്ടി സ്റ്റിഫന്‍ നെടുമ്പള്ളിയുടെ ജീപ്പ് കുറിപ്പ്

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പേര് ലാലേട്ടന്‍റെ ആരാധകര്‍ക്ക് സുപരിചിതമാണ്. ലൂസിഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ക്യാരക്ടര്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മാസ് എന്‍ട്രി അദ്ദേഹത്തിന്‍റെ ആരാധകരെ ആവേശകൊടുമുടില്‍ എത്തിച്ചിരുന്നു. ഇപ്പോഴിതാ സ്റ്റീഫന്‍ നെടുമ്പള്ളി മോഡല്‍ ചെറുജീപ്പ് സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിലാണ് അമൃത്തേഷ് എന്ന ലാലേട്ടന്‍റെ കുഞ്ഞ് ആരാധകന്‍.

കൊല്ലം സ്വദേശി അമൃത്തേഷിന് ജീപ്പ് നിര്‍മ്മിച്ചു നല്‍കിയത് അരുണ്‍കുമാര്‍ പുരുഷോത്തമന്‍ ആണ്.

ജാനുവരിയില്‍ ജീപ്പിന്‍റെ നിര്‍മ്മാണം തുടങ്ങിയതെങ്കിലും കോവിഡിന്‍റെ വരവ് ജീപ്പ് കൈമാറാന്‍ ഇത്രയും കാലതാമസം നേരിട്ടതെന്നും അരുണ്‍കുമാറിന്‍റെ കുറിപ്പിലുണ്ട്. അരുണ്‍കുമാര്‍ പുരുഷോത്തമന്‍ നിര്‍മ്മിച്ച സുന്ദരി ഓട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അരുണ്‍കുമാര്‍ പുരുഷോത്തമന്‍റെ പോസ്റ്റ് വായിക്കാം

പ്രിയപ്പെട്ട സുഹൃത്തുക്കളെ അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നമ്മൾ അമൃത്തേഷിന് വേണ്ടി ഉണ്ടാക്കിയ ജീപ്പ് ഇന്നലെ കട്ടപ്പനയിൽ നിന്നും 167 കിലോമീറ്റർ താണ്ടി കൊല്ലം എത്തി…Amruthesh ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ തന്നെ സ്പോൺസർമാർ ആയി കട്ടക്ക് കൂടെ നിന്ന Manjunath Ck ബ്രോ, പിന്നെ സപ്പോർട്ട് ചെയ്ത Sijesh Poyyil ബ്രോ, Praseetha Francis സിസ്റ്റർ, Jaison Jose, Midhun K Vijayan, Rajesh Mandapathil, Sneha Mundenchira, വിപിൻ രാജൻ ലാലേട്ടൻ, Joji Jose Kizhakkekara, Rekha Nadarajan sister, Achu Kannan anu, എന്നിവർക്ക് എന്റെയും അമൃതേഷിന്റെ കുടുംബത്തിന്റെയും ഒരായിരം നന്ദി……വണ്ടിയുടെ പണിയൊക്കെ തീർത്ത് കൊടുക്കാൻ ഒരുങ്ങിയപ്പോ നിങ്ങൾക്കറിയാം covid ന്റേ വരവ്….ഇടുക്കി ജില്ലാ ആശുപത്രിയിൽ covid കണ്ട്രോൾ യൂണിറ്റിൽ ഉത്തരവാദിത്തപ്പെട്ട ചുമതല ഉള്ളതിനാൽ എനിക്ക് അത് കൃത്യസമയത്ത് എത്തിച്ച് കൊടുക്കാനും സാധിച്ചില്ല…പിന്നെ amruthesh hospitalized ആയ അവസ്ഥ…🥰🥰🥰🥰കഴിവിന്റെ പരമാവധി ആത്മാർഥതയോടെ, ഭംഗിയായി ഈ വണ്ടി ഉണ്ടാക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്,അവന്റെ മുഖത്തെ സന്തോഷവും ആകാംഷയും കാണുവാൻ വേണ്ടി മാത്രമാണ് നമ്മൾ ഇത് ചെയ്തത്…അത് തന്നെയാണ് എനിക്ക് കിട്ടിയ പ്രതിഫലവും…🙏🙏🙏 ഇത് വരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തില് നിന്നും ഒരുപാട് നന്ദി

Leave a Reply

Your email address will not be published. Required fields are marked *