ഫിലിം കംപാനിയന്‍ അവാര്‍ഡ്; തുറമുഖം ” പോസ്റ്ററിന്


ഫിലിം കംപാനിയന്‍ തിരഞ്ഞെടുത്ത 2020 ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകളില്‍ അഞ്ചാം സ്ഥാനം തുറമുഖത്തിന്റേതാണ്.പോസ്റ്ററിലെ അതിശയകരമായ ഗ്രാഫിക്സ് നോവല്‍ ശെെലി ചിത്രീകരണവും വിശാലമായ ക്യാന്‍വാസും പോസ്റ്ററിന് ഇതിഹാസ സമാനമായ അളവുകോല്‍ നല്കി എന്നാണ് ഫിലിംകംപാനിയന്‍ അഭിപ്രായപ്പെട്ടത്.
തുറമുഖത്തിന്റേതായി പുറത്തു വന്ന എല്ലാ പോസ്റ്ററുകളിലും ആ ഐതിഹാസിക സമര പ്രക്ഷുബ്ധ ചരിത്രത്തിന്റെ തീവ്രത പ്രകടമായിരുന്നു…


ആ കാലഘട്ടത്തിന്റെ കെെയ്യൊപ്പ് പതിഞ്ഞ,അന്നത്തെ പോരാട്ട വീര്യത്തിന്റെ ഗന്ധം വമിക്കുന്ന പോസ്റ്റര്‍ വര്‍ക്കുകള്‍.
പടത്തിന്റെ ഗുണമേന്മ പോസ്റ്ററില്‍ നിന്നു തന്നെ തിരിച്ചറിയാന്‍ സാധിക്കും വിധത്തിലാണ് പ്രശസ്ത പോസ്റ്റര്‍ ഡിസെെനേഴ്സായ ഓള്‍ഡ് മോങ്കസ് തുറമുഖത്തിന്റെ പോസ്റ്റര്‍ ഒരുക്കിട്ടുള്ളത്.


നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് “തുറമുഖം”
ജോജുജോര്‍ജ്,ഇന്ദ്രജിത്ത്,മണികണ്ഠന്‍ ആചാരി,നിമിഷ സജയന്‍,പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഗോപന്‍ ചിദംബരം എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *