കേന്ദ്ര ബജറ്റ് ഒരവലോകനം

കോവിഡ് മഹാമാരി, നാല് സംസ്ഥാന നിയമസഭകളിലേയ്ക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്, വമ്പിച്ച കര്‍ഷക പ്രക്ഷോഭം. ഈ മൂന്ന് പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന കേന്ദ്രബജറ്റ് അതുസംബന്ഡിച്ച് സ്വാധീനം ചെലുത്തുമെന്ന ഏവരുടെയും പ്രതീക്ഷ അസ്ഥാനത്തായില്ല.

കോവിഡിനെ നേരിടാന്‍ വാകസിനേഷനായി 35000 കോടി രൂപ അനുവദിച്ചിരിക്കുന്നു. ആരോഗ്യമേഖലയ്ക്ക് മൊത്തം 44,180 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. എന്നാല്‍ സമ്പൂര്‍ണ്ണ സൗജന്യ വാക്‌സിനേഷന്‍ പ്രതീക്ഷ അസ്ഥാനത്തായി. കാര്‍ഷിക മേഖലയ്ക്കായി 75060 കോടി രൂപയുടെ നീക്കിയിരിപ്പാണ് നടത്തിയിരിക്കുന്നത്. കാര്‍ഷിക സെസും ഏര്‍പ്പെടുത്തിയിരിക്കുന്നു. അതു കൊണ്ടെല്ലാം കര്‍ഷക പ്രക്ഷോഭത്തിന് തടയിടാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന് കണ്ടറിയണം. നിയമസഭാ തെരഞ്ഞെടുപ്പുകളും കാര്യമായി ബജറ്റ് അവതരണത്തെ സ്വാധീനിച്ചിട്ടുണ്ട്.

കേരളത്തിന് ദേശീയപാത വികസനത്തിന് 60,500 കോടി രൂപയാണ് നല്‍കുന്നത്. ബംഗാളിനും അസാമിനും തേയില തോട്ട വികസനത്തിന് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് തമിഴ് നാടിന് ദേശീയപാതാ വികസനത്തിന് അടക്കം വന്‍ പദ്ധതികള്‍ ഉണ്ട്. പതിവുപേലെ സ്വകാര്യ വത്കരണം ശക്തിപ്പെടുത്തുന്നതാണ് അപകടമായി സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.

ഓഹരി വിറ്റഴിക്കല്‍ കടമെടുപ്പ് എന്നിങ്ങനെ 12 ലക്ഷം കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ച് അഞ്ചരലക്ഷം കോടി രൂപ ചെലവഴിക്കുന്നത് ആനക്കാര്യമാണോ എന്നാണ് വിദഗ്ദര്‍ ഉയര്‍ത്തുന്ന ചോദ്യം. ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളായ എല്‍.ഐ.സിയും, ബി.പി.സി.എല്ലും പൊതുമേഖലയുടെതല്ലാതായി കൊണ്ടിരിക്കുന്നു.

അവയില്‍ വിദേശ നിക്ഷേപം 49 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്തി ഇതിനെല്ലാം ഇടയില്‍ ചില ആശ്വാസ നടപടികളും ഉണ്ട്. പെന്‍ഷന്‍ പലിശ വരുമാനം മാത്രമുള്ളപ്പോള്‍ എഴുപത്തിയഞ്ച് വയസ്സുകഴിഞ്ഞാല്‍ ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ടതില്ല. സ്വകാര്യവത്കരണം തകൃതിയായി മുന്നേറുമെന്ന് കണ്ടപ്പോള്‍ ഓഹരി വിപണി കുതിച്ചു കയറി. സെന്‍സെക്‌സ് 14.28 ഉം, നിഫ്റ്റി 403 പോയന്റും ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *