അവനോവിലോന “

സന്തോഷ് കീഴാറ്റൂര്‍,ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിദേശീയ പുരസ്ക്കാര ജേതാക്കളായ ഷെറി,ടി ദീപേഷ് എന്നിവര്‍ ചേര്‍ന്നു സംവിധാനം  ചെയ്യുന്ന “അവനോവിലോന ” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര താരം മോഹന്‍ലാല്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ പുറത്തിറക്കി.

കെ സി കൃഷ്ണന്‍,റിയാസ്,കെ എം ആര്‍,കോക്കാട് നാരായണന്‍,മിനി രാധന്‍,ഒ മോഹനന്‍,എ വി സരസ്വതി തുടങ്ങിയവര്‍ക്കൊപ്പം കണ്ണൂരിലെ ഇരുപതോളം ട്രാന്‍സ് ജെന്‍ഡര്‍ന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സ്,നിവ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍  സന്തോഷ് കീഴാറ്റൂര്‍,ശ്രീമ അനില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജലീല്‍ ബാദുഷ നിര്‍വ്വഹിക്കുന്നു.


ഷെറി തിരക്കഥ സംഭാഷണമെഴുതുന്നു.പ്രൊജക്റ്റ് ഡിസെെനര്‍-ഡിക്സണ്‍ പൊടുത്താസ്,എഡിറ്റര്‍-അഖിലേഷ് മോഹന്‍,പഞ്ചാത്തല സംഗീതം-ഗോപീ സുന്ദര്‍,കല-സുനീഷ് വടക്കുമ്പാടന്‍,മേക്കപ്പ്-മണികണ്ഠന്‍ ചുങ്കത്തറ,വസ്ത്രാലങ്കാരം-  റിയഇഷ,സ്റ്റില്‍സ്-ലിജിന്‍ രവി,പരസ്യ ക്കല-ലെെനോജ്‌ റെഡ് ഡിസെെന്‍,അസോസിയേറ്റ് ഡയറക്ടര്‍-പ്രതാപന്‍ പടിയില്‍,അസിസ്റ്റന്റ് ഡയറക്ടര്‍-വര്‍ഷ ജിത്തു,പ്രൊഡ്ക്ഷന്‍ എക്സിക്യൂട്ടീവ്-അനീഷ് നമ്പ്യാര്‍.  ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ എഡ്ഡി എന്ന ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രത്തെ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്നു.


ട്രാന്‍സ് ജെന്‍ഡന്മാരുടെ കുലദേവതയാണ് ഗ്രീക്ക് ദേവതയാണ്” അവനോവിലോന “.”ആദിമധ്യാന്തം” എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ഷെറിയും “ടെെപ്പ് റെെറ്റര്‍”എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ടി ദീപേഷും ഒന്നിക്കുന്ന ” അവനോവിലോന “കണ്ണൂര്‍ പരിസര പ്രദേശങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാവുന്നു. 

Leave a Reply

Your email address will not be published. Required fields are marked *