സ്ട്രീറ്റ് പെര്‍ഫോമന്‍സിന് ആരാധകര്‍ ഏറുന്നു!!!!
തന്‍സി
പരസ്പരം ഒന്ന് ചിരിച്ചു കാണിക്കാൻ പോലും നേരമില്ലാത്ത ഇക്കാലത്ത് ചില സോഷ്യൽ മീഡിയ ട്രെൻഡുകൾ മുഖത്ത് പുഞ്ചിരി വിടർത്തുന്നവയാണ് . വേനൽ ചൂടിൽ കുടയും ചൂടി റോഡരികിലൂടെ നടന്നു വരുന്ന വൈദികൻ ഇത് കണ്ടുനിന്ന കഥാനായകന് വൈദികന്റെ രൂപം ക്യാൻവാസിൽ പകർത്താൻ ഒരു കൊതി പിന്നെ ഒന്നും നോക്കിയില്ല പേപ്പറും പെന്സിലും എടുത്ത് വര തുടങ്ങി .
വേനലിന്റെ ചൂടിലും ട്രാഫിക്കും തന്നെ ഒട്ടും ബാധിക്കുന്നില്ല എന്നുകരുതി നടന്ന ആ നല്ല മനുഷ്യൻറെ രൂപം ക്യാൻവാസിൽ ആക്കി അദ്ദേഹം അടുത്തു വന്നപ്പോൾ കൈമാറുന്നു .പിന്നീട് നടന്ന കാഴ്ചകൾ ക്യാമറയിൽ പകർത്തിയപ്പോൾ കിട്ടിയത് ആയിരത്തിലേറെ ലൈക്കുകൾ പിന്നെ നല്ല മനുഷ്യൻറെ ചെറിയൊരു പുഞ്ചിരിയും .എന്തിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത് എന്നല്ലേ സ്ട്രീറ്റ് പെയിൻറിംഗ് .
പലതരത്തിലുള്ള സ്ട്രീറ്റ് വർക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ് .സ്ട്രീറ്റ് ഫോട്ടോഗ്രാഫി ,സ്ട്രീറ്റ് മ്യൂസിക് ,സ്ട്രീറ്റ് ഡാൻസ് എന്നിങ്ങനെ നീളുന്നു .തിരക്കിലോടുന്ന ലോകത്ത് പെട്ടെന്ന് ഒരാൾ മുന്നിലേക്ക് ചാടി ഞാൻ നിങ്ങളുടെ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുമ്പോൾ പെട്ടെന്ന് ഒരു ഞെട്ടലോടുകൂടിയാണ് എല്ലാവരും പ്രതികരിക്കുക .
കാര്യം മനസ്സിലായാൽ പിന്നെ ന പുഞ്ചിരിയോടുകൂടി ഓഫർ സ്വീകരിക്കും പിന്നെയത് ഫോട്ടോസ് ആയും പെയിൻറിങ് കളയും പെൻസിൽ ഡ്രോയിങ്ങുകളായും ക്യാൻവാസിൽ പതിയും .മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഇതുപോലെയൊരു സീൻ കണ്ട് നായകനൊപ്പം ഏറെ കൗതുകം കൊണ്ടവരാണ് നമ്മൾ മലയാളികൾ.കട്ടപ്പന ബസ് സ്റ്റാൻഡിലെ ഹീറോയിന്റെ മാസ് ഒരു ഡാൻസ് .തിരക്കുപിടിച്ച ഒരു ബസ് സ്റ്റാൻഡിൽ 80 കളെ ഓർമ്മിപ്പിക്കും വിധം ഡ്രസ്സ് ധരിച്ചെത്തുന്ന ഡാൻസർ പിന്നെ ഒന്നും നോക്കുന്നില്ല പാട്ട് വെച്ച് അങ്ങ് ഡാൻസ് ആടുകയാണ് .കണ്ടുനിൽക്കുന്നവർ അന്തം വിടുകയും കുറച്ചുപേർ ആസ്വദിക്കുകയും ചെയ്യുന്നു .മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിക്കുന്ന പ്രാങ്കുകളും വീഡിയോകളും ഇടയിൽ ഇത്തിരി പുഞ്ചിരി നിറയ്ക്കുന്നവയാണ് ഇത്തരം സ്ട്രീറ്റ് പെർഫോമൻസ് .
photo courtesy google