മരണം സ്വയം തെരഞ്ഞെടുക്കാം : പക്ഷേ നിയമവശം അറിഞ്ഞില്ലെങ്കിൽ പണിപാളും!!!

മുന്നോട്ടു ജീവിക്കാൻ താൽപര്യമില്ലെങ്കിൽ സ്വയം മരണം തിരഞ്ഞെടുക്കാം. പക്ഷേ ഇത് എല്ലാവർക്കുമല്ല കേട്ടോ. മാരകമായ അസുഖമുള്ളവർക്കും ഒരിക്കലും മാറാത്ത അസുഖമുള്ള മുതിർന്നവർക്കും മാത്രമേ മരിക്കാനുള്ള വഴി തിരഞ്ഞെടുക്കാനാവു.

ഓസ്ട്രിയയിലാണ് നിലവിൽ അസിസ്റ്റഡ് സൂയിസൈഡ് അനുവദിക്കുന്ന നിയമം പാസാക്കിയിരിക്കുന്നത്.
ഓരോ കേസും രണ്ട് വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെയാണ് ബന്ധപ്പെട്ട നടപടിക്രമങ്ങൾ മുന്നോട്ടുപോകുന്നത്. ഇവരിലൊരാൾ പാലിയേറ്റീവ് മെഡിസിൻ വിദഗ്ധനായിരിക്കണമെന്നും നിയമവ്യവസ്ഥയുണ്ട്. എന്നിരുന്നാലും ഈ രീതി കർശനമായി നിയന്ത്രിക്കപ്പെടുന്നതിനാൽ മരണത്തിനു വിട്ടു കൊടുക്കാതെ അതിജീവിക്കുവാനുള്ള എല്ലാ വഴികളും നോക്കുന്നതായിരിക്കും. ഇതിൽ നിന്നും പ്രായപൂർത്തിയാകാത്ത വരെയും മാനസിക വെല്ലുവിളി അനുഭവിക്കുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്.

ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സ്വയം രോഗനിർണയം നടത്തി. രണ്ട് ഡോക്ടർമാരിൽ നിന്നും അംഗീകാരം വാങ്ങിയശേഷം, തീരുമാനങ്ങൾ കൈക്കൊള്ളാൻ 12 ആഴ്ചകൾ നൽകുന്നു. ഇനി മാരകമായ അസുഖമുള്ളവരാണെങ്കിൽ രണ്ടാഴ്ചയും. കാലാവധിക്ക് ശേഷവും തീരുമാനത്തിൽ ഉറച്ചു തന്നെ നിൽക്കുകയാണെങ്കിൽ ഒരു അഭിഭാഷകനെയോ നോട്ടറിയെയോ അറിയിക്കാം. ശേഷംഒരു ഫാർമസിയിൽ നിന്നും മരിക്കുവാനുള്ള മരുന്നുകൾ നൽകുന്നു. ഈ ഫാർമസി യെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിടാനുള്ള അധികാരം അഭിഭാഷകനും നോട്ടറി ക്കും മാത്രമായിരിക്കും.എന്നാൽ ആത്മഹത്യചെയ്യാൻ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. അങ്ങനെ കണ്ടെത്തിയാൽ അഞ്ചുവർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *