പ്രകൃതിയുടെ ഇന്ദ്രജാലം ‘പച്ചകീരിടം ചൂടിയ ആമ’

തലയിൽ പച്ചനിറത്തിലുള്ള കിരീടം ചൂടിയ ആമ. അതെ അങ്ങനെയുള്ള ആമ അങ്ങ് ആസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുണ്ട്. പ്രകൃതി ഒരുക്കിയ നിരവധി ജൈവവൈവിദ്ധ്യങ്ങള്‍ കാണാന്‍ എന്നും സഞ്ചാരികളുടെ തിക്കും തിരക്കുമാണ്.
ഈ രാജ്യത്തിൻറെ പ്രധാനവരുമാനം ടൂറിസത്തിൽ നിന്നാണ് നേടുന്നത്. പ്രതിവർഷം 8.8 ബില്യൺ ഡോളറാണ് ടൂറിസത്തിലൂടെ രാജ്യത്തിന് ലഭിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് ഇങ്ങോട്ടേക്ക് സന്ദർശകർ എത്താറുണ്ട്. ഇവിടുത്തെ കൗതുകങ്ങളിൽ ലോകപ്രശസ്തമായ ഒന്നാണ് കിരീടം ചൂടിയ ആമകൾ. ഈ ആമകളെ കാണാൻ വേണ്ടി മാത്രം എത്തുന്നവർ നിരവധിയാണ്.


മേരി റിവർ ടർട്ടിൽ എന്നാണ് ഈ അപൂർവയിനം ആമയുടെ പേര്. ക്വീൻസ്‌ലാന്‍ഡിന്‍റെ വടക്കു കിഴക്കൻ പ്രദേശത്തായാണ് മേരി ടർട്ടിൽ ആമ കാണപ്പെടുന്നത്. ഇപ്പോൾ ഇവ വംശനാശ ഭീഷണി നേരിടുകയാണ്.

തലയിൽ പച്ചനിറത്തിലുള്ള കിരീടം ചൂടിയ ഈ ആമ സഞ്ചാരികളിൽ കൗതുകമാണ്. ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും വലിയ ആമയാണ് മേരി റിവർ ടർട്ടിൽ. വേറെയും നിരവധി പ്രത്യേകതകളാണ് ഈ ആമയ്ക്കുള്ളത്.


തലയിൽ വളരുന്ന പച്ചനിറത്തിലുള്ള മുടിയാണ് ഇവയെ മറ്റു ആമകളിൽ നിന്ന് വ്യത്യസ്‍തമാക്കുന്നത്. അതുകൊണ്ടാണ് ഇവ പച്ച കിരീടമുള്ള ആമ എന്നറിയപ്പെടുന്നത് 40 വർഷത്തെ പരിണാമ ചരിത്രമാണ് പറയാനുള്ളത്. 1960 കളിൽ ഈ ആമകുഞ്ഞുങ്ങളെ പെറ്റ് ഷോപ്പുകളിൽ വിൽക്കാറുണ്ടായിരുന്നു. പെന്നി ടർട്ടിൽ എന്ന ഓമനപ്പേരിലാണ് ഇവ അറിയപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *