” ബേബി സാം ” ടീസർ റിലീസ്


മിഥുൻ രമേശ്, അഞ്ജലി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവൻ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന “ബേബി സാം” എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ,സൈന മൂവീസിലൂടെ റിലീസ് ചെയ്തു.
നസീർ സംക്രാന്തി, സജീവ് കുമാർ,റിതു പി രാജൻ,ഷാജി ഏബ്രഹാം,ബിനു കെ ജോൺ,മായ,രേവതി ഷാരിയേക്കൽ,ആയൂഷ് എന്നിവരാണ് മറ്റു താരങ്ങൾ.


വിംങ്സ് എന്റർടൈൻമെന്റ് ആന്റ് സിനിമയുടെ ബാനറിൽ സനിൽ കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ദാസ് നിർവ്വഹിക്കുന്നു.നിഖിൽ ജിനൻ,മഹാദേവൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.ലാലു ലാസർ എഴുതിയ വരികൾക്ക് സജീവ് സ്റ്റാൻലി സംഗീതം പകരുന്നു.
എഡിറ്റിംഗ്-റാഷിൻ അഹമ്മദ്.പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് പറവൂർ,കല-ജസ്റ്റിൻ ആന്റെണി,
മേക്കപ്പ്-നാഗിൽ അഞ്ചൽ കോസ്റ്റ്യൂം-അസീസ് പാലക്കാട്, സ്റ്റിൽസ്- വിഷ്ണു ബാലചന്ദ്രൻ, ഡിസൈൻ-യെല്ലോ ടൂത്ത്
വിഎഫ്എക്സ്-നിതീഷ് ഗോപൻ,കളറിസ്റ്റ്-സുജിത് സദാശിവൻ,പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!