കനൽചൂളയിലെ കുട്ടപ്പായിയായി ബിജുക്കുട്ടൻ

1948 കാലം പറഞ്ഞത് എന്ന കണ്ണൂരിലെ തില്ലങ്കേരി സമര ചരിത്ര കഥപറഞ്ഞ സിനിമയിലൂടെ സിനിമാ സംവിധാന രംഗത്തെത്തിയ രാജീവ്നടുവനാടിന്റെ രണ്ടാമത്തെ സിനിമയാണ് “മാക്കൊട്ടൻ”. ഹാസ്യ താരം ബിജുകുട്ടൻ ആദ്യമായി നായകനാകുന്ന മാക്കൊട്ടൻ സിനിമയിൽ ശിവദാസ്മട്ടന്നൂർ, പ്രാർത്ഥന പി നായർ, ധ്യാൻകൃഷ്ണ, പ്രദീപ്കേളോത്ത്, മുരളികൃഷ്ണൻ, അശോകൻഅകം, പ്രിയേഷ്മോഹൻ, അഭിഗോവിന്ദ്,ഗായത്രി സുനിൽ, ലയഅഖിൽ, ബിജുകൂടാളി, ടിഎസ്അരുൺ, ആനന്ദ കൃഷ്ണൻ, ചന്ദ്രൻതിക്കോടി, സനിൽ മട്ടന്നൂർ റയീസ്പുഴക്കര, അനൂപ്ഇരിട്ടി, രമണിമട്ടന്നൂർ, ബിലുജനാർദ്ദനൻ, സുമിത്ര പ്രീതചാലോട്, ജ്യോതിഷ്കാന്ത്, സി.കെവിജയൻ, ബിനീഷ്മൊകേരി, രതീഷ് ഇരിട്ടി, ശ്യാംമാഷ്, രചനരമേശൻ, അനിൽ, ഷാക്കിർ, സജി തുടങ്ങിയർ അഭിനയിക്കുന്നു.

രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.കണ്ണൂരും പരിസരപ്രദേശങ്ങളിലും ആണ് പ്രധാന ലൊക്കേഷൻ.കഴിഞ്ഞകാലങ്ങളിൽ നമ്മെചിരിപ്പിച്ച നടൻ, ചിരിപ്പിക്കാൻ മാത്രമല്ല ഏറെ അഭിനയ സാധ്യതയുള്ള ക്യാരക്ടർ വേഷവും ചെയ്യാൻ കഴിയുമെന്ന് നമ്മെ ബോധ്യ പ്പെടുത്തുകയാണ്. ഹാസ്യ-മിമിക്രി താരം കൂടിയായ ബിജുക്കുട്ടൻ. “മാക്കൊട്ടൻ” എന്ന സിനിമയിൽ രണ്ട് കുട്ടികളുടെ അച്ഛൻ കുട്ടപ്പായി എന്ന കൊല്ലപ്പണിക്കാരനായി പക്വതയുള്ള അഭിനയം കാഴ്ച വെച്ചിരിക്കയാണ്.

കുടുംബത്തെയും പ്രകൃതിയെയും ജീവനുതുല്യം സ്നേഹിക്കുന്ന കുട്ടപ്പായിയുടെ ജീവിത യാത്രക്കിടെ സംഭവിക്കുന്ന ദുരന്തങ്ങൾ. ഉലയിലിട്ടു പഴുപ്പിച്ച ഇരുമ്പിനോട് അരിശം തീർക്കുന്ന, സങ്കടം പറയുന്ന പച്ചയായ മനുഷ്യനിലേക്കുള്ള ബിജുക്കുട്ടൻ എന്ന നടന്റെ നിരീക്ഷണ പാടവം, അഭിനയത്തിലെ സൂഷ്മത ഏതൊരു കാഴ്ചക്കാരനെയും അൽഭുതപ്പെടുത്തും. മാക്കൊട്ടൻ എന്ന സിനിമ സാമൂഹിക പ്രശ്നങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്ന കലാമൂല്യമുള്ള മികച്ച സിനിമ എന്ന നിലയിൽ ശ്രദ്ധ ആകർഷിക്കുന്നു.ഡോ:സുനിരാജ് കശ്യപിന്റെ തിരക്കഥ.ക്യാമറ ജിനീഷ് മംഗലാട്ട്. എഡിറ്റിംഗ് ഹരി ജിനായർ. കലാസംവിധാനം ഷാജിമണക്കായി. മേക്കപ്പ് പ്രജി&രനീഷ്. കോസ്റ്റ്യും ബാലൻപുതുക്കുടി.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ജയേന്ദ്രശർമ്മ. അസ്സോസിയേറ്റ് ഡയറ ക്ടർ ബാബുമാനുവൽ. സഹസംവിധാനം ജിബിൻമൈക്കിൾ, മനീഷ എംകെ, വിശാഖ് ദേവൻ, അനു ഏലങ്കോട്. പശ്ചാത്തല സംഗീതം ഷൈൻ വെങ്കിടങ്ക്.
സുനിൽ കല്ലൂർ, അജേഷ്ചന്ദ്രൻ, ബാബുമാനുവൽ എന്നിവരുടെ വരികൾക്ക് ഷൈൻവെങ്കിടങ്ങ്, അനുശ്രീ എന്നിവർ സംഗീതം നൽകി ബിജുക്കുട്ടൻ, തേജസ് ടോപ്പ്സിംഗർ, രതീഷ്, ജയദേവ്, അനുശ്രീ എന്നിവർ പാടിയിരിക്കുന്നു. റിയമോഷൻ പിക് ച്ചേഴ്സ് വിതരണത്തിനെത്തിക്കുന്നു.
പി ആർ ഒ എം കെ ഷെജിൻ.

Leave a Reply

Your email address will not be published. Required fields are marked *