ബലൂണ്‍വില്‍പ്പനകാരി മലയാളിമങ്കയായി; അതിശയിപ്പിക്കും ഈ മേക്കോവര്‍
ഉത്സവ പറമ്പില്‍ ബലൂണ്‍വിറ്റുകൊണ്ടിരിന്ന കിസ്ബു എന്ന രാജസ്ഥാന്‍ സ്വദേശിനിയുടെ മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതിന് കാരണഭൂതനാകട്ടെ അര്‍ജുന്‍ കൃഷ്ണ എന്ന ഫോട്ടോഗ്രാഫറും. ചിത്രത്തിന് ഗംഭീരപ്രതികരണമാണ് സോഷ്യല്‍മീഡിയ നല്‍കികൊണ്ടരിക്കുന്നത്.
കണ്ണൂർ അണ്ടല്ലൂർക്കാവ് ഉത്സവത്തിനിടയിലാണ് പയ്യന്നൂർ സ്വദേശി അർജുൻ കൃഷ്ണന്റെ ശ്രദ്ധ ബലൂണ്‍ വിൽപ്പനക്കാരിയായ നാടോടി പെൺകുട്ടിയിലേക്ക് തിരിഞ്ഞത്.പെണ്‍കുട്ടിയിലെ മോഡലിനെ തിരിച്ചറിയാന്‍ അര്‍ജുന്‍ കൃഷ്ണന്‍ എന്ന ഫോട്ടോഗ്രഫറിന് അധികസമയം വേണ്ടിവന്നില്ല. ഉടനെ ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവളുടെ ഫോട്ടോ അമ്മയേയും സിസ്ബുവിനെയും കാണിച്ചു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ കിസ്ബുവിന്റെ ഫോട്ടോ അർജുൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അർജുന്റെ സുഹൃത്തായ ശ്രേയസ്സും കിസ്ബുവിന്റെ ഒരു ഫോട്ടോ പകർത്തിയിരുന്നു. കിസ്ബു ചിരി നിറഞ്ഞു നിൽക്കുന്ന ആ ഫോട്ടോയും വൈറലായി.

കിസ്ബുവിനെ മോഡലാക്കി മേക്കോവർ ഷൂട്ട് ചെയ്യാനുള്ള താൽപര്യം അറിയിച്ച് അധികം വൈകാതെ അർജുന് വിളിയെത്തി. സ്റ്റൈലിസ്റ്റ് രമ്യയുടെ മേക്കോവറിൽ കിസ്ബു വീണ്ടും അര്‍ജുന്റെ ക്യാമറയ്ക്ക് മുന്നിത്തി.

സെറ്റ് സാരി, പാവാടയും ബ്ലൗസും എന്നിങ്ങനെ രണ്ട് വസ്ത്രങ്ങളും ഒപ്പം ട്രഡീഷനൽ സ്റ്റൈൽ ആഭരണങ്ങളും കുപ്പിവളകളും ഒക്കെ ചേർന്നതോടെ കിസ്ബു അസ്സലൊരു മലയാളി മങ്കയായി.

ഈ മേക്കോവർ ചിത്രങ്ങൾക്കും നിരവധി അഭിനന്ദനങ്ങൾ ലഭിച്ചു. മാത്രമല്ല കിസ്ബുവിനെ തേടി കൂടുതൽ അവസരങ്ങളും എത്തി.അർജുൻ ഫ്രീലാൻസ് വെഡ്ഡിങ് ഫൊട്ടോഗ്രഫർ ആണ്.