റവ ഏത്തപ്പഴം ഇലയട

റെസിപി അഫ്സന ബായ്

ചേരുവകൾ:

റവ – 1 1/4 കപ്പ്
ഏത്തപ്പഴം – 2 എണ്ണം
ശർക്കര പൊടിച്ചത്/ ചിരകിയത് – 3/4 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
നുറുക്കിയ കശുവണ്ടി – 2 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി – 1 ടിസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:തേങ്ങ, ശർക്കര, ഏത്തപ്പഴം ചെറുതായി അരിഞ്ഞത്, കശുവണ്ടി നുറുക്കിയത് ഏലക്കാപ്പൊടി എന്നിവ യോജിപ്പിച്ചു വെക്കുക.

2 കപ്പ് വെള്ളം അടുപ്പിൽവച്ചു തിളച്ചു വരുമ്പോൾ അല്പം ഉപ്പ് ചേർത്ത് അതിലേക്ക് റവ ചേർത്ത് ഇളക്കി, ചൂടാറിയ ശേഷം കുഴച്ചു വെക്കുക.
*വാഴയിലയിലോ വട്ടയിലയിലോ കുറേശ്ശേ മാവ് വച്ച് കൈ കൊണ്ട് പരത്തി നടുവിൽ തേങ്ങാ എത്തപ്പഴ കൂട്ട് വച്ചു മടക്കി 10 മിനുട്ട് ആവിയിൽ വേവിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *