പഴം വൈന്‍
റെസിപി: സലീന ഹരിപ്പാട്
പാളയംകോടന്‍ പഴം- 10 എണ്ണം
പഞ്ചസാര – 1 കി.
തിളപ്പിച്ചാറ്റിയ വെള്ളം- 1ലി.
യീസ്റ്റ് – 1 ടിസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പഴം ആദ്യം വട്ടത്തില്‍ അരിയണം. (ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം വെള്ളത്തിന്‍റെ മയം അല്‍പം പോലും ഇല്ലാതെ നന്നായി വെയിലത്തുവെച്ച് ഉണക്കിയ കുപ്പിഭരണിയോ ഗ്ലാസ് പാത്രത്തിലോ വേണം വൈന്‍ തയ്യാറാക്കേണ്ടത്. അച്ചാറോ ഉപ്പിലിട്ടതോ എടുത്ത് വച്ച ഭരണിയോ കുപ്പി ഭരണിയോ വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കരുത്.) നനവില്ലാത്ത കത്തി ഉപയോഗിച്ചുവേണം പഴം അരിയേണ്ടത്. ഭരണിയില്‍ അരിഞ്ഞുവച്ച പഴം ഒരു ലെയര്‍ ഇടുക. അതിന് മുകളിലായി പഞ്ചസാര വിതറുക. പിന്നീട് പഴം ഇട്ടുകൊടുക്കാം. അതിന് മുകളിലായി പഞ്ചസാര വിതറികൊടുക്കാം. ഒരുകപ്പ് പഞ്ചസാര മാറ്റിവയക്കണം. പിന്നീട് തിളപ്പിച്ചാറ്റിയ ഒരു ലിറ്റര്‍ വെള്ളവും യീസ്റ്റും ചേര്‍ത്തു കൊടുക്കാം. ഇതിന് ശേഷം മരത്തവി ഉപയോഗിച്ച് ഇളക്കികൊടുക്കാം. പിന്നീട് ഭരണി അധികം ടൈറ്റ് ചെയ്യാതെ മൂടി കെട്ടണം. ഒന്നൊരാടം ദിവസം ഇളക്കി കൊടുക്കണം
പത്ത് ദിവസം കഴിഞ്ഞ് പഴം ഉണങ്ങിയ തവി ഉപയോഗിച്ച് കോരി മാറ്റി വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ച് ഗ്ലാസ് പാത്രത്തില്‍ മാറ്റിവയ്ക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ നേരത്തെ നമ്മള്‍ മാറ്റി വച്ചിരുന്ന പഞ്ചാസാര മൂപ്പിക്കുക. തവി ഉപയോഗിച്ച് ഇളക്കരുത്. ചെറുതായി പാത്രം അനക്കികൊടുത്താല്‍ മതിയാകും. ചെറിയ റെഡ്ഡിഷ് കളറാകുമ്പോള്‍ വെള്ളം ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കുക. ലായിനി നന്നായി ഗ്ലാസ് പത്രത്തില്‍ നമ്മള്‍ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ഒഴിച്ചുകൊടുക്കാം. നമ്മുടെ വൈന്‍ തയ്യാറായി. നന്നായി ഉണങ്ങിയ കുപ്പിയില്‍ വൈന്‍ ഒഴിച്ചുവയ്ക്കാം. കുപ്പിയുടെ മൂടി ടൈറ്റ് ചെയ്യരുത് എന്നു മാത്രം.