സോനപപ്പട്/പഞ്ഞി മിഠായി
പഞ്ചസാര : 3/4 കപ്പ്
നെയ്യ് : 1 ടി സ്പൂണ്‍
വെള്ളം :1/4 കപ്പ്
നാരങ്ങാ നീര് :1 ടീ സ്പൂണ്
കോണ് ഫ്‌ളവർ : 1/2 കപ്പ്
പഞ്ചസാരയും, വെള്ളവും നാരങ്ങാ നീരും ചേർത്തു ചെറിയ തീയിൽ തിളപ്പിക്കുക.ചെറുതായി ബ്രൗൻ കളർ ആകുമ്പോൾ തീ ഓഫ് ആക്കി പത അടങ്ങും വരെ പാത്രം ചുറ്റിച്ചു കൊടുക്കുക. ശേഷം നെയ്യ് തടവിയ ഒരു പ്ലേറ്റിലേക്കോ ഒരു നോൺ സ്റ്റിക്ക് ഫ്രൈ പാനിലേക്കോ മാറ്റുക.ശേഷം ഒരു സ്പൂണ് അല്ലെങ്കിൽ സിലിക്കൺ തവി ഉപയോഗിച്ച് എല്ലാ ഭാഗത്ത് നിന്നും ഇളക്കുക കൈ കൊണ്ട് എടുക്കാൻ ആവുന്ന വരെ ഇത് പോലെ ചെയ്യുക.നീളത്തിൽ വലിച്ചു നീട്ടി രണ്ട് അറ്റവും ഒട്ടിച്ചു വട്ടത്തിലാക്കുക. ഇനി 8 പോലെയാക്കി വീണ്ടും വട്ടത്തിലാക്കുക.ശേഷം ഇതിൽ കോണ് ഫ്‌ളവറിൽ ഇട്ട് കൊടുത്തു വലിച്ചു നീട്ടുക.വീണ്ടും വട്ടം കുറച്ചു വലുതാകുമ്പോൾ 8 പോലെ ആക്കി വീണ്ടും കോണ് ഫ്‌ളവർ ഇട്ട് വലിക്കുക.മാവ് തീരും വരെ ഇത് പോലെ ചെയ്യുകഅവസാനം നൂൽ പോലെ ആകും.
സോനപപ്പട് റെഡി..