‘ബനേര്‍ഷട്ട’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തിറക്കി
‘ഷിബു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ‘ബനേര്‍ഘട്ട’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത താരങ്ങളായ മഞ്ജു വാര്യര്‍, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ആസിഫ് അലി, സൂരാജ് വെഞ്ഞാറമൂട്, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
കോപ്പി റൈറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-പരീക്ഷിത്ത്, കല-വിഷ്ണു രാജ്,മേക്കപ്പ്-ജാഫര്‍,ബി ജി എം-റീജോ ചക്കാലയ്ക്കല്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.