ചർമത്തിൽ കൂടുതൽ പ്രായം തോന്നിക്കുന്നുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കുക
ചർമ്മത്തിൽ കൂടുതൽ പ്രായം തോന്നിക്കുന്നത് ഇന്ന് കൗമാരക്കാരെ മുതൽ അലട്ടുന്ന പ്രശ്നമാണ്. ചർമ്മത്തിന് കൃത്യമായ പരിചരണം നൽകാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഇതിനുള്ള പരിഹാരംത്തേടി അലയുകയാണ് പലരും. ചർമത്തിൽ കൂടുതൽ പ്രായം തോന്നിക്കുന്നത് തടയാൻ ചെയ്യാവുന്ന കാര്യങ്ങൾ.
കൈകൾ
കൈകൾ വരണ്ടതും, ചുളിവുകൾ വീഴുകയുന്നതും പ്രായം കൂടുതൽ തോന്നിപ്പിക്കുന്നു. ചൂടുവെള്ളവും രാസവസ്തുക്കളുമാണ് കൈകളുടെ പ്രധാന ശത്രു. ഇതിന്റെ അമിതമായ ഉപയോഗം കൈകളിൽ പലതരം അലർജി ഉണ്ടാകാനും, കൈകൾ വരണ്ടതാകാനും ഇടയാക്കുന്നു. ഇതിൽ നിന്നും കൈകളെ സംരക്ഷിക്കാൻ ഇവ ഉപയോഗിക്കുമ്പോൾ കൈകളിൽ ഗ്ലൗസ് അണിയാം. റബർ ഗ്ലൗസ് അണിയുന്നതിന് മുൻപ് കൈകളിൽ ലോഷൻ പുരട്ടുന്നത് നല്ലതാണ്. ഇത് ഒരു മോയിസ്ച്യുറൈസ് ഗുണം നൽകും.
പുരികം ഷെയ്പ്പ് ആക്കുക
പുരികം അമിതമായി വളർന്ന് നിൽക്കുന്നത് മുഖത്ത് പ്രായം തോന്നിക്കുന്നു. കണ്ണുകളിൽ ക്ഷീണം തോന്നാനും അത് കാരണമാകും. ആകൃതിയൊത്ത പുരികം മുഖത്തിന് കൂടുതൽ ഭംഗി നൽകും
സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ
ചർമത്തിൽ ഉപയോഗിക്കുന്ന മേക്കപ്പ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അവയിൽ ആന്റി ഓക്സിഡന്റും, വിറ്റാമിൻ സി യും അടങ്ങിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. മൃതകോശങ്ങളെ അകറ്റി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന റെറ്റിനോയ്ഡ്സ് അടങ്ങിയിട്ടുണ്ടോ എന്നും നോക്കണം. അതുപോലെ അൽഫ ഹൈഡ്രോക്സി ആസിഡ് എക്സഫ്ലോയിറ്റർ അതിൽ ഉണ്ടോയെന്നും ശ്രദ്ധിക്കുക.പൗഡർ രൂപത്തിലുള്ള ഫൗണ്ടേഷനുകൾ മുഖത്ത് ഉപയോഗിക്കാതിരിക്കുക.
മുഖം തിളങ്ങാൻ
മുഖം ഡ്രൈ ആകാതിരിക്കാൻ ശ്രദ്ധിക്കുക. മുഖം ഡ്രൈ ആകുമ്പോഴാണ് പ്രായം തോന്നിക്കുന്നത്. മുഖത്തിന് തിളക്കം നൽകുന്ന ക്രീമുകൾ ഉപയോഗിക്കുക.