ഇടതൂര്‍ന്ന സുന്ദരമായ മുടിയിഴകള്‍ക്ക് തേങ്ങപ്പാല്‍
നല്ല മുടി വ്യക്തിക്ക് നല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല. കേശ സംരക്ഷണത്തിന് കെമിക്കലുകള്‍ അടങ്ങിയ ഷാമ്പുവിനും ലോഷനുമൊന്നുമല്ലാത്ത ശരിയായ ഒരു മാര്‍ഗത്തെ കുറിച്ച് അറിവ് നേടുകയാണ് പ്രധാനം.
നാളികേരവും വെളിച്ചെണ്ണയുമെല്ലാം ആരോഗ്യത്തിന് ഏത്രത്തോളം നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെ തന്നെയാണ് മുടിയഴകിനും ആരോഗ്യത്തിനും തേങ്ങാപാല്‍.
ശുദ്ധമായ തേങ്ങാപാല്‍ മുടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂറ് കഴിഞ്ഞ് കഴുകിക്കളയുക. ഇത് മുടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കും. മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുകയും മുടിക്ക് നല്ല കറുത്ത നിറം നല്‍കുകയും ചെയ്യും.. മുടിയുടെ സ്വാഭവികത എന്നും തേങ്ങാപ്പാല്‍ നിലനിര്‍ത്തുകയും ചെയ്യും