വണ്ണം കുറയ്ക്കാന്‍ ചെമ്പരത്തിച്ചായ; റെസിപി അറിയാം
ചെമ്പരത്തി പൂവിന്റെ ഔഷധ ഗുണങ്ങൾ അറിയാം. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ചെമ്പരത്തി പൂവ്. ചെമ്പരത്തി പൂവിൽ ബീറ്റാ കരോട്ടിൻ, കാൽസിയം,ഫോസ്ഫേറ്സ്, ഇരുമ്പു, തയാമിൻ, റൈബോഫ്ലാവിന് , വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. ചെമ്പരത്തി പൂവ് ദാഹ ശമിനിയിലും, ചായയിലും, കറികളിലും,അച്ചാറുകളിലും ഉപയോഗിക്കുന്നു. ചെമ്പരത്തി പൂവിൽ നിന്നുള്ള നീര് ഹൃദയ സംബദ്ധമായ പ്രശ്നങ്ങൾക്ക് നല്ലതാണ്.
പൂവിന്റെ സത്തു കുടിക്കുന്നത് രക്ത സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. ചുമ, ജലദോഷം എന്നിവയെ തടയാൻ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിൽ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തി പൂവിന്റെ ഇതളുകൾ കൊണ്ട് നിർമിക്കുന്ന ഔഷധ ചായ ആരോഗ്യത്തിനു ഏറെ ഗുണപ്രദമാണ്. ഇത് ചൂട് പാനീയമായും തണുപ്പിച്ചും ഉപയോഗിക്കാറുണ്ട്.
ചെമ്പരത്തി പൂവ് ഉണക്കിപ്പൊടിച്ചു കഴിക്കുന്നത് രക്ത ധമനികളിലെ കൊഴുപ്പു അകറ്റാനും കൊളസ്ട്രോൾ കുറക്കാനും നല്ലതാണ്. രോഗ പ്രതിരോധ ശേഷിക്കും ശരീരത്തിലെ ചൂട് കുറക്കുന്നതിനും ഫലപ്രദമാണ്. മുഖത്തെ കറുത്ത പാടുകൾ മാറാൻ ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നത് നല്ലതാണ്…
ചെമ്പരത്തിച്ചായ എങ്ങനെ തയ്യാറാക്കാം
ചെമ്പരത്തി പൂവിന്റെ ഉണക്കിയ ദളങ്ങളാണ് ചായ ഉണ്ടാക്കന്‍ ഉപയോഗിക്കുന്നത്. ഒരു കപ്പ് ചായയ്ക്ക്, ഒരു പാനിൽ വെള്ളം എടുത്ത് തിളപ്പിക്കുക. ഇനി, ഉണക്കിയ ചെമ്പരത്തി ദളങ്ങൾ (ഏകദേശം 1 ടീസ്പൂൺ) ചേർത്ത് 5 മിനിറ്റ് ചൂടാക്കുക. അരിച്ചെടുത്തോ അല്ലെങ്കിൽ അത് പോലെ തന്നെ കുടിക്കാം. ഇതിലേക്ക് ഇഞ്ചി അല്ലെങ്കില്‍ തേൻ, കറുവപ്പട്ട ചേർത്ത് രുചി വർദ്ധിപ്പിക്കുവാനും സാധിക്കും