സെക്സ് ചെയ്താല്‍ ഈ ഗുണങ്ങളും

സെക്‌സ് ശരീരത്തിന് ഉണർവ്വ് നൽകുമെന്ന് മനശാസ്ത്രക്ഞ്ജർ പറഞ്ഞിട്ടുണ്ട്. ആയുസ്സും വർദ്ധിപ്പിക്കുവാനും ആരോഗ്യവും നിലനിർത്താനും സെക്സ് ചെയ്താല്‍ സാധിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു. സെക്‌സിനും ചെറിയ ചിട്ടവട്ടങ്ങളുണ്ട്. സെക്‌സ് ആസ്വാദ്യകരമാക്കാൻ ചില ടിപ്സ് ഇതാ.

സ്‌നേഹം – പരസ്‌പരമുള്ള സ്‌നേഹവും


യോജിപ്പ് ദാമ്പത്യ ജീവിതത്തിൽ പ്രധാനമാണ്. പരസ്‌പരമുള്ള ആലിംഗനങ്ങളും ഇക്കിളിപ്പെടുത്തലുകളും സ്‌പർശനങ്ങളുമൊക്കെ ദാമ്പത്യബന്ധത്തെ ഊഷ്‌മളമാക്കാൻ സഹായിക്കുന്നു.ഇത്തരം പ്രവൃത്തികൾ ഇരുവർക്കുമിടയിലുള്ള പ്രണയഭാവത്തെ ഉണർത്തുമെന്ന് മാത്രമല്ല ശരീരത്തിൽ ഓക്‌സിടോസിൻ ഹോർമോൺ സ്രവമുണ്ടാക്കും. ഈ ഹോർമോൺ പ്രായമാകുന്നത് തടയുകയും യുവത്വം നിലനിർത്തുകയും ഡിപ്രഷൻ തുടങ്ങിയ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്‌നേഹം ഉള്ളിലൊളിപ്പിക്കാനുള്ളതല്ല. അത് പ്രകടിപ്പിക്കുക തന്നെ വേണം. ഇണയോട് സ്‌നേഹത്തോടെയും ആത്മാർത്ഥതയോടെയും സംസാരിക്കുക. സ്‌നേഹലാളനകളാൽ പങ്കാളിയുടെ മനം കവരുക.

സാവകാശം വേണം – ധൃതിപിടിച്ചുളള രീതി സെക്‌സിന്‍റെ ആസ്വാദ്യതയെ നഷ്‌ടപ്പെടുത്തും. മാത്രവുമല്ല ലൈംഗിക സുഖത്തിന്‍റെ കാര്യത്തിൽ ദമ്പതികൾ രണ്ടുപേരും രണ്ട് തലത്തിലായിരിക്കും. ഈയൊരു സാഹചര്യം പങ്കാളിയിൽ അസംതൃപ്‌തിയും ദേഷ്യവുമുണ്ടാക്കും. ലൈംഗികബന്ധം വളരെ പതിയെയാവുന്നതാണ് നല്ലത്. പുരുഷന്‍റെ ചലനങ്ങൾ വളരെ സാവധാനത്തിലും ശ്രദ്ധയോടെയുമാവണം. ഈ രീതി സ്‌ത്രീയെ ശാരീരികമായും മാനസികമായും സന്തുഷ്‌ടയാക്കും. വിരസപൂർണ്ണവും ഹൃദ്യവുമല്ലാത്ത സെക്‌സ് ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് മാത്രമല്ല ദാമ്പത്യ ജീവിതത്തെയും തകർക്കും. ശരിയായ സെക്‌സ് ലൈഫ് ഭാര്യാഭർതൃബന്ധത്തെ അടിയുറച്ചതും സ്‌നേഹസമ്പന്നവുമാക്കും. അത് ആരോഗ്യത്തോടൊപ്പം ആയുസ്സും കൂട്ടുമെന്നറിയുക.

തുടർച്ചയായ ലൈംഗിക ബന്ധം സെക്‌സ് ലൈഫിനെ ആക്‌റ്റീവാക്കും. സെക്‌സ് അമിതമാകുന്നത് ആരോഗ്യത്തിന് നന്നല്ല എന്ന തെറ്റിദ്ധാരണ പരക്കെയുണ്ട്. ഇതിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നോർക്കുക. ആഴ്‌ചയിൽ 4 തവണ സെക്‌സിലേർപ്പെടുന്ന ദമ്പതികൾക്ക് ആയുസ്സും ആരോഗ്യവും കൂടുമെന്ന് മാത്രമല്ല ഭർത്താവിന് ഹാർട്ട്‌അറ്റാക്ക്, ഹാർട്ട് സ്‌ട്രോക്ക് തുടങ്ങിയവ ഉണ്ടാകുന്നത് ഏകദേശം 50 മുതൽ 60 ശതമാനം വരെ കുറയുകയും ചെയ്യുമത്രേ. അടുത്തിടെ നടന്ന ഒരു ഗവേഷണത്തിൽ കണ്ടെത്തിയ വിവരമാണിത്. തുടർച്ചയായി സെക്‌സ് ചെയ്താൽ മാനസിക പിരിമുറുക്കം കുറയും. ഇതുമൂലം ഉണ്ടാകുന്ന ഫീൽഗുഡ് എൻഡോർഫിൻ ഹോർമോണുകളുടെ സ്രാവം പങ്കാളികളിൽ പോസിറ്റീവായ കാഴ്‌ചപ്പാട് ഉണ്ടാക്കുമത്രേ. സെക്‌സ് ലൈഫ് ആനന്ദ പൂർണ്ണമാക്കാൻ ദമ്പതികൾ ഒരുമിച്ച് ചില പ്ലാനിങ്ങുകൾ നടത്തുക.

രതിമൂർച്‌ഛ

സെക്‌സിലേർപ്പെടുമ്പോൾ ഭർത്താവ് രതിമൂർച്‌ഛയിലെത്തിയാലും ഭാര്യ ആ നില പ്രാപിക്കണമെന്നില്ല. സെക്‌സിൽ രണ്ടുപേരും ഒരുപോലെ രതിമൂർച്‌ഛയിലെത്തുന്നത് സെക്‌സ് കൂടുതൽ ആസ്വാദ്യകരമാക്കും. പങ്കാളിയുടെ താളക്രമമനുസരിച്ച് സ്വയം സെക്‌സ് ക്രമീകരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യകരവും ആസ്വാദ്യകരവുമായ സെക്‌സിലൂടെ ഭാര്യയ്‌ക്കും ഭർത്താവിനുമിടയിൽ വൈകാരികമായ അടുപ്പം വർദ്ധിക്കുന്നു. ഇതുകൊണ്ട് ദാമ്പത്യബന്ധം അടിയുറച്ചതാകുമെന്ന് മാത്രമല്ല അതവരെ കൂടുതൽ ഊർജ്‌ജസ്വലരും ചെറുപ്പമുള്ളവരുമാക്കും. ചെറുപ്പമായിരിക്കുക തന്നെ എത്ര ആനന്ദകരമാണ് അല്ലേ.

ആസ്വാദനം

തിരക്കുപിടിച്ച ജീവിത സാഹചര്യവും മാനസിക പിരിമുറുക്കവും ഭാര്യാഭർത്താക്കന്മാരുടെ ലൈംഗിക താല്‌പര്യത്തെ കുറയ്‌ക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സെക്‌സ് ലൈഫ് എൻജോയ് ചെയ്യുന്നതിന് മൂഡ് നിലനിർത്തേണ്ടത് ആവശ്യമാണ്. സെക്‌സ് മൂഡ് നിലനിർത്തുന്നതിന് ബ്രെയിൻ കെമിക്കൽസ് ഏറ്റവുമാവശ്യമാണെന്നാണ് സെക്‌സോളജിസ്‌റ്റുകളുടെ പൊതുവായ അഭിപ്രായം.

ആരോഗ്യം

ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കു ച്ചാൽ സെക്‌സ് ആസ്വാദിക്കാൻ കഴിയില്ല. ഇത് ലൈംഗിക ക്ഷമതയെ നഷ്ടപ്പെടുത്തും. രോഗ പ്രതിരോധ ശേഷ ചെറുപ്പകാലത്ത് കൂടുതലായിരിക്കും. പ്രായം വർദ്ധിക്കുമ്പോളാകട്ടെ ഇതിൽ മാറ്റം വരും. എന്നാൽ ഹെൽത്തി സെക്‌സിലൂടെ രോഗങ്ങളെ അകറ്റി നിർത്താം. ഒരു ആഴ്‌ചയിൽ മൂന്നോ നാലോ പ്രാവശ്യം സെക്‌സിലേർപ്പെട്ടാൽ ദമ്പതികളുടെ ആൻറി ബോഡീസ് നില കൂടും. ഇത് ജലദോഷം, ഫ്‌ളൂ, പനി എന്നീ രോഗങ്ങളെ ചെറുത്ത് നിർത്തും.

Leave a Reply

Your email address will not be published. Required fields are marked *