24 കോടി വിത്ത് പോത്തിന് വിലയിട്ടു; നിരസിച്ച് ഉടമ

ജയ് ഭീം എന്ന സൂര്യചിത്രം റിലീസ് ചെയ്ത് നിമിഷനേരം കൊണ്ടുതന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. എന്നാലിപ്പോള്‍ മറ്റൊരു ഭിം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.അത് മാറ്റാരുമല്ല ഒരു പോത്താണ്.24 കോടി വില നല്‍കാന്‍ തയ്യാറായിട്ടും ഭീം എന്ന പോത്തിനെ വില്‍ക്കാന്‍ അതിന്‍റെ ഉടമസ്ഥന്‍ തയ്യാറാകതിരുന്നപ്പോഴാണ് അവന്‍ പൊതുജശ്രദ്ധയാകര്‍ഷിച്ചത്.
ജോധ്പൂരില്‍ നടന്ന പുഷ്കര്‍ മേളയിലാണ് കോടികള്‍ വിലമതിക്കുന്ന ഈ പോത്ത് ഭീമന്‍ എത്തിയത്.

ഭീമിന് 6 അടി ഉയരവും 14 അടി നീളവും1500 കിലോഗ്രാം ഭാരവുമാണ് പുഷ്കര്‍ മേളയിലെത്തിയ ഈ കറുത്ത ഭീമന്‍റെ ഭാരം. അരവിന്ദ് ജാംഗിദ് എന്നയാളാണ് ഭീമിന്‍റെ ഉടമ.മേളയുടെ പ്രധാന ആര്‍ഷണമായി തന്നെ മാറിയ പോത്തിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി ആവശ്യക്കാരുമെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുമെത്തിയ ഒരാള്‍ 24 കോടി രൂപയാണ് ഭീമിന് വില ഓഫര്‍ ചെയ്തെങ്കിലും അത് അരവിന്ദ് നിരസിക്കുകയായിരുന്നു.


ഓരോ മാസവും 1.5 ലക്ഷം രൂപമുതല്‍ 2 ലക്ഷം രൂപവരെയാണ് ഭീമിന്‍റെ ഭക്ഷണത്തിനുള്ള ചെലവ് വരുന്നത്. അവന്‍റെ ഫുഡ് മെനു കേട്ടാല്‍ ആരും ഒന്ന് അമ്പരക്കുംഒരു കിലോ നെയ്യ്, അരകിലോ വെണ്ണ, 200 ഗ്രാം തേന്‍, ഒരു കിലോ കശുവണ്ടി, 25 ലിറ്റര്‍ പാല്‍ എന്നിവ അടങ്ങിയതാണ് ഭീമിന്‍റെ മെനു. 2019ന് ശേഷം ഇത് മൂന്നാമത്തെ തവണയാണ് ഭീമിനെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 2019ല്‍ 21 കോടി രൂപയായിരുന്നു ഭീമിന് ഓഫര്‍ ലഭിച്ചത്. എന്നാല്‍ തന്‍റെ സന്തോഷത്തിന് വേണ്ടിയാണ് ഭീമിന് വളര്‍ത്തുന്നത് അതിനാല്‍ വില്‍ക്കുന്നില്ലെന്നാണ് അരവിന്ദ് വിശദമാക്കുന്നത്. മുര എന്നയിനം പോത്താണ് ഭീം. ഈയിനം പോത്തുകളുടെ സംരക്ഷണത്തേക്കുറിച്ച് ആളുകള്‍ക്ക് ബോധവല്‍ക്കരണത്തിനായാണ് ഭീമുമായി മേളയിലെത്തിയതെന്നും അരവിന്ദ് വിശദമാക്കുന്നു.

2019പ്രദര്‍ശനം ആരംഭിച്ച സമയം മുതല്‍ പുഷ്കര്‍ മേളയിലെ താരമാണ് ഭീം. ബാല്‍തോറ, നാഗ്പൂര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നടന്ന പ്രദര്‍ശനങ്ങളിലും ഭീമിന് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഭീമിന്‍റെ ബീജത്തിനും വന്‍ ഡിമാന്‍റാണെന്നും അരവിന്ദ് പറയുന്നു. ഭീമില്‍ നിന്നുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് തന്നെ 40 കിലോമുതല്‍ 50 വരെ ഭാരം കാണുന്നുണ്ട്. 20-30 ലിറ്റര്‍ വരെ പാല്‍ നല്‍കാനും ഇവയ്ക്ക് നല്‍കാനാവുമെന്നും അരവിന്ദ് പറയുന്നു. 0.25 മില്ലിലിറ്റര്‍ ബീജം അഞ്ഞൂറ് രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരു പേനയുടെ റീഫില്ലില്‍ കാണുന്ന മഷിയുടെ അളവാണ് 0.25 മില്ലിലിറ്റര്‍. ഇത്തരത്തിലുള്ള പതിനായിരത്തിലധികം റീഫില്ലുകളാണ് അരവിന്ദ് വര്‍ഷം തോറും വില്‍ക്കുന്നത്. ഓരോ തവണയും നാല് മുതല്‍ അഞ്ച് മില്ലി വരെയാണ് ഭീം ഉല്‍പാദിപ്പിക്കുന്നത്.

ഹരിയാനയില്‍ അടുത്തിടെ മരണപ്പെട്ട സുല്‍ത്താന്‍ എന്ന പോത്തിന് 21 കോടി രൂപയാണ് വിലമതിച്ചിരുന്നത്. ഈ ഭീമൻ വിത്തു’പോത്തി’നെക്കൊണ്ട് ഹരിയാനയിലെ കൈത്താൽ സ്വദേശിയായ നരേഷ് ബെനിവാൾ വർഷാവർഷം സമ്പാദിച്ചിരുന്നത് ലക്ഷക്കണക്കിന് രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *