” മക്ക മദീന മുത്തു നബി ” മനോജ്‌.കെ.ജയൻ വീണ്ടും തരംഗമാവുന്നു !


മലയാളിയുടെ പ്രിയ നടൻ മനോജ്‌ കെ ജയൻ ആലപിച്ച ‘മക്ക മദീന മുത്തു നബീ’ എന്ന മാപ്പിളപ്പാട്ട് ജന ഹൃദയങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നു. വലിയ വീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ വി ഐ പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക” എന്ന ആൽബത്തിന് വേണ്ടി മനോജ്‌ കെ ജയൻ പാടിയ മനോഹര ഗാനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനായും, അനന്തഭദ്രത്തിലെ ദിഗംഭരനായും, കൂടാതെ ചമയം, വെങ്കലം, പഴശ്ശിരാജ, മധ്യവേനൽ,വെള്ളരിപ്രാവിന്റെ ചങ്ങാതി, അർദ്ധനാരീശ്വരി, കളിയച്ഛൻ, നേരം തുടങ്ങി ഒട്ടനവധി വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മനോജ്‌.കെ.ജയൻ നേരത്തെ ഹസ്ബീ റബ്ബീ എന്ന വൈറൽ ഗാനം ആലപിച്ച് തന്റെ സർഗ്ഗപ്രതിഭ തെളിയിച്ചിരുന്നു.


ദോഹയിൽ പ്രവാസിയായ ഒട്ടേറെ ഹിറ്റ്‌ ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള അൻഷാദ് തൃശ്ശൂരാണ് “മക്കത്തെ ചന്ദ്രിക” ഒരുക്കി യിട്ടുള്ളത്. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളിലൂടെ സുപരിചിതനായ ഫൈസൽ പൊന്നാനിയുടേതാണ് വരികൾ.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ആൽബം നടൻ സിദ്ധിക്ക്, നടനും സംവിധായകനുമായ രമേഷ് പിഷാരടി തുടങ്ങി നിരവധി പ്രമുഖരാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.
മോഹൻലാലും മമ്മൂട്ടിയുമടക്കം നിരവധി ആളുകളാണ് ‘മക്ക മദീന മുത്തു നബീ’ എന്ന പാട്ടു കേട്ടു മനോജ്‌ കെ ജയനെ വിളിച്ചു അഭിനന്ദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *