ഭീഷ്മയും ഹേ സിനാമികയും നേര്‍ക്കുനേര്‍

ആദ്യമായി ഒരു മമ്മൂട്ടി ചിത്രവും ഡിക്യു ചിത്രവും ഒരേ ദിവസം റിലീസ് ചെയ്യുകയാണ്. മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം നാളെ റിലീസ് ചെയ്യുന്നത. ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ദുൽഖർ സൽമാൻ ചിത്രം ഹേ സിനാമികയാണ് നാളെ പ്രദര്‍ശനത്തിനെത്തുന്നത്.


കേരളത്തിലെ മുന്നൂറ്റി അന്പതോളം സ്‌ക്രീനുകളിൽ ആണ് മമ്മൂട്ടി ചിത്രം എത്തുന്നത്. ഹേ സിനാമിക തമിഴ് ചിത്രമാണ്. കേരളത്തിലെ നൂറോളം സ്‌ക്രീനുകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

മമ്മൂട്ടിയും ദുൽഖർ സൽമാനും ഇതുവരെ ഒരു ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചിട്ടില്ല എന്ന് മാത്രമല്ല, ഇരുവരും നായകന്മാരായി എത്തിയ ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്തിട്ടുമില്ല.കുറുപ്പ് എന്ന ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ദുൽഖർ, അതിനു ശേഷം കൊണ്ട് വരുന്ന ചിത്രമാണ് ഹേ സിനാമിക.മദൻ കർക്കി രചിച്ച റൊമാന്റിക് കോമഡി ചിത്രമായ ഹേ സിനാമിക കേരളത്തിൽ റിലീസ് ചെയ്യുന്നത് ദുൽഖറിന്റെ സ്വന്തം പ്രൊഡക്ഷൻ ബാനർ ആയ വേഫേറർ ഫിലിംസ് ആണ്.അമൽ നീരദ് തന്നെ നിർമ്മിച്ച ഭീഷ്മ പർവ്വം രചിച്ചത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *