ജീവകാരുണ്യപ്രവര്‍ത്തക ഉമാ പ്രേമന്‍റെ ജീവിത ചരിത്രം സിനിമയാകുന്നു.

എ എസ് ദിനേശ്

സ്വന്തം ജീവിതം മറ്റു ജന നന്മയ്ക്കായി ഉഴിഞ്ഞു വെച്ച് തന്റെ സേവനങ്ങളാൽ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന ലോകത്തിലെ ഏറ്റവും മികച്ച വൃക്തിത്വങ്ങളിലൊന്നായ ഉമാ പ്രേമന്റെ സംഭവ ബഹുലവും ഹൃദയസ്പര്‍ശിയുമായ ജീവിത കഥ തമിഴ് മലയാളം എന്നി ഭാഷകളില്‍ ചലച്ചിത്രമാവുകയാണ്.

”നിസ്വാർത്ഥ സ്നേഹത്തേക്കാൾ വലിയ കാര്യമൊന്നുമില്ല. അവളുടെ ചുറ്റുമുള്ള ആളുകൾ വേദനിക്കുമ്പോഴെല്ലാം, ഉമാ പ്രേമൻ കൂടുതൽ സ്നേഹത്തോടെ മറുപടി നൽകുന്നു. ഈ ചിത്രം പലർക്കും പ്രചോദനമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടാതെ, നിസ്സാരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്യുന്ന ചെറുപ്പക്കാർ നൂറുകണക്കിന് പ്രയാസങ്ങൾക്ക് ശേഷം ഒരു പെൺകുട്ടി എങ്ങനെയാണ് ഉയർന്നുവരുന്നത് എന്നതിനെക്കുറിച്ച് ഈ ചിത്രം കണ്ടുകഴിഞ്ഞാൽ ആ ചിന്തയെ പൂർണ്ണമായും അവഗണിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു” സംവിധായകന്‍ വിഘ്നേശ്വരന്‍ വിജയന്‍ പറഞ്ഞു.


സാധാരണ മില്‍ തൊഴിലാളിയുടെ മകളായ ഉമാ പ്രേമന്‍,ഏകദേശം രണ്ട് ലക്ഷം ഡയാലിസിസ്, ഇരുപതിനായിരത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ, നൂറുകണക്കിന് വൃക്കമാറ്റിവയ്ക്കൽ തുടങ്ങിയ ജീവന്‍ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്കുകയും ഒപ്പം, ആദിവാസി സമൂഹങ്ങൾക്കുള്ള സ്കൂളുകൾ, കുറഞ്ഞ ചെലവിലുള്ള വീടുകൾ എന്നിവ നിര്‍മ്മിച്ച് രാജ്യത്തെ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചത് ഉമാ പ്രേമന്റെ സേവനങ്ങളിലൂടെയാണ്.
ഇന്ത്യയിലെ ആദ്യത്തെ പരോപകാര വൃക്ക ദാതാവ് കൂടിയാണ് ഉമാ പ്രേമന്‍. പൂർണ്ണമായും അജ്ഞാതനായ ഒരു കൗമാരക്കാരന് അവരുടെ വൃക്ക ദാനം ചെയ്യതു.

ഏഷ്യാനെറ്റ് സ്ത്രീ ശക്തി, സി‌എൻ‌എൻ-ഐ‌ബി‌എൻ റിയൽ‌ ഹീറോ, ഇന്ത്യയിലെ മികച്ച വനിതകളിൽ ഒരാളായി രാഷ്ട്രപതിയുടെ ബഹുമതിയും നേടിട്ടുണ്ട്. അത്തരമൊരു അസാധാരണ സ്ത്രീയുടെ ജീവിതം ഒരേസമയം തമിഴിലും മലയാളത്തിലും ഒരു ബയോപിക് ചിത്രമായി ഒരുങ്ങുകയാണ്. ഇതിഹാസ സംവിധായകനും നടനുമായ വിജയ് എസ്. എൻ. ചന്ദ്രശേഖരന്റെ അച്ഛനും അഭിനയിച്ച ട്രാഫിക് രാമസാമി എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത വിഘ്‌നേശ്വരൻ വിജയനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മറ്റു വിശദമായ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
.

Leave a Reply

Your email address will not be published. Required fields are marked *