റെക്കോര്‍ഡിട്ട് ദളപതിയുടെ സെല്‍ഫി
കഴിഞ്ഞ ഫെബ്രുവരിയില്‍ വിജയ് തന്‍റെ ആരാധകരുംമായി നെയ് വേലിയില്‍ ആയി എടുത്ത സെല്‍ഫിയാണത്. ആ സെല്‍ഫി ഇപ്പോള്‍ ഒരു പ്രത്യേകതയുണ്ട്.
വിജയിന്‍റെ വീട്ടില്‍ ആദായ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.വിജയ് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ചതിലുള്ള പ്രതികാരനടപടിയായാണ് റെയ്ഡിനെ അദ്ദേഹത്തിന്‍റെ ആരാധകര്‍ നോക്കികണ്ടത്. എന്നാല്‍ റെയ്ഡില്‍ വിജയ്ക്കെതിരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
റെയ്ഡിന് പിന്നാലെ അദ്ദേഹം എടുത്ത സെല്‍ഫി അന്നേ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു നേട്ടവും ആ സെല്‍ഫി സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയില്‍ ഏറ്റവും അധികം റീ ട്വീറ്റ് ചെയ്തു എന്ന നേട്ടവും സ്വന്തമാക്കി.158000 റീട്വീറ്റുകളാണ് ഇതുവരെ സെല്‍ഫിക്ക് ലഭിച്ചിരിക്കുന്നത്.