‘വധൂവരന്മാർടെ മാസ് എൻട്രി’ ;പക്ഷേ സംഭവിച്ചത് മറ്റൊന്ന്!!!
വിവാഹ നിമിഷങ്ങൾ കൂടുതൽ വ്യത്യസ്തമാക്കാൻ നടത്തുന്ന സാഹസിക ശ്രമങ്ങൾ പലപ്പോഴും അപകടത്തിൽ കലാശിക്കുന്ന എത്രയെത്ര വീഡിയോകളാണ് നാം സാമൂഹികമാധ്യമങ്ങളിൽ ദിനംപ്രതി കാണുന്നത്. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചത്തീസ്ഗണ്ഡിലെ റായ്പൂരിൽ വിവാഹാഘോഷത്തിനിടെ ഊഞ്ഞാൽ പൊട്ടി വധുവും വരനും താഴേക്ക് വീണു. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
സ്റ്റേജിൽ നൃത്തപരിപാടികൾ നടക്കുന്നതിനിടയിൽ, മനോഹരമായി അലങ്കരിച്ച യന്ത്ര ഊഞ്ഞാൽ വധുവിനെയും വരനെയും കൊണ്ട് മുകളിലേക്ക് ഉയർത്തുവാൻ നടത്തിയ ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. ഏകദേശം 12 അടി ഉയരത്തിലായിരുന്നു അവർ. ഇവർ താഴേക്ക് വീഴുന്നത് കണ്ട അതിഥികൾ നിലവിളിക്കുന്നതും വേദിയിലേക്ക് ഓടി കയറുന്നതും നമ്മുക്ക് വീഡിയോയിൽ കാണാം. ഇവന്റ് മാനേജ്മെന്റ് കമ്പനി അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.