സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി; മണിക്കൂറുകൾക്കുള്ളിൽ രാജി

സ്വീഡനില്‍ കഴിഞ്ഞ ദിവസം ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് ചരിത്രം കുറിച്ചു. എന്നാല്‍ മണിക്കൂറുകളുടെ ആയുസ്സേ ആ പ്രധാനമന്ത്രി പദത്തിന് ഉണ്ടായിരുന്നുള്ളു.സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മഗ്ദലെന ആൻഡേഴ്സൻ (54) രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ രാജിവച്ചു. ധനബിൽ പരാജയപ്പെട്ടതും നേരത്തെ സഖ്യം ഉറപ്പിച്ചിരുന്ന ഗ്രീൻ പാർട്ടിയുടെ പിന്തുണ പിൻവലിച്ചതുമാണ് രാജിയിലേക്ക് നയിച്ചത്.

പെൻഷൻ വർധനയുമായി ബന്ധപ്പെട്ട് ഇടതു പാർട്ടിയുമായി അവസാനനിമിഷം രാഷ്ട്രീയ ധാരണ ഉണ്ടാക്കിയാണ് 349 അംഗങ്ങളുള്ള പാർലമെന്റിൽ മഗ്ദലെന 117 പേരുടെ വോട്ട് നേടിയത്.അതേസമയം 174 പേർ എതിർത്ത് വോട്ട് ചെയ്തു.നാമനിർദ്ദേശം തള്ളിക്കളയാൻ കുറഞ്ഞത് 175 എതിർ വോട്ടുകൾ ആവശ്യമായിരുന്നു.മുൻ നീന്തൽ ചാമ്പ്യനായ മഗ്ദലെന 1996 -ലാണ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി രാഷ്ട്രീയ രംഗത്തെത്തുന്നത്. നിലവിലെ ധനമന്ത്രി കൂടിയായിരുന്നു ഇവർ.

Leave a Reply

Your email address will not be published. Required fields are marked *