കള്ളിമുള്‍ച്ചെടി വീടിന് അലങ്കാരം; അറിയാം കൃഷിരീതി
മുൾച്ചെടികൾ വളരുന്നത് വരണ്ട കാലാവസ്ഥാ പ്രദേശങ്ങളിലാണ്. കേരളത്തിലെ കാലാവസ്ഥ ഈ ചെടികൾക്ക് വിരുദ്ധമായ അന്തരീക്ഷമാണ് എങ്കിലും ശ്രദ്ധയോടെ പരിചാരിച്ചാൽ, അവയ്ക്ക് ഏറ്റവും അനുയോജ്യമായ മേൽപറഞ്ഞ അന്തരീക്ഷം കഴിയും പോലെ ഉണ്ടാക്കിയെടുത്താൽ മനോഹരമായി അവയെ വളർത്തിയെടുക്കാം.
വേരോട്ടം നല്ല രീതിയിൽ, വായുസഞ്ചാരം നല്ല രീതിയിലുള്ള, ഓർഗാനിക് വസ്തുക്കൾ അടങ്ങിയ, വളരെ കുറവ് ജലസേചനം നടത്താൻ കഴിഞ്ഞാൽ, അതിന്റെ ഇലകളിലേക്ക് വെള്ളം വീഴാതെ നന നൽകാൻ കഴിഞ്ഞാൽ, മൈക്രോ പോഷകങ്ങൾ നൽകാൻ കഴിഞ്ഞാൽ അതിൽ സാദ്ധ്യമായ അളവിൽ പൂക്കളും ഉണ്ടാക്കിയെടുക്കാൻ കഴിയും.
വെള്ളം അതിന്റെ ശരീരത്തിൽ ശേഖരിച്ചു വെക്കാൻ കഴിവുള്ള തരം ചെടികളാണല്ലോ കള്ളി ചെടികൾ. അതുകൊണ്ട് ചെടിയുടെ വലുപ്പം അനുസരിച്ച് വരണ്ടിരിക്കുന്ന മിശ്രിതത്തിലേക്ക് പത്തോ ഇരുപതോ മില്ലി വെള്ളം മൂന്നോ നാലോ ദിവസം കൂടുമ്പോൾ നൽകിയാൽ മതിയാകും. വലുപ്പം അനുസരിച്ച് ഈ അളവിൽ പത്തോ ഇരുപതോ മില്ലി വർദ്ധിപ്പിക്കുകയും ചെയ്യാം. ഈർപ്പം തടത്തിൽ നിലനിന്നാൽ ചീയുന്നതിനു ഇടയാകും എന്നതുകൊണ്ട് എപ്പോഴും തടം വരണ്ടിരിക്കാൻ അനുവദിക്കുകയും ഒരു നിശ്ചിത ഇടവേളകളിൽ മാത്രം വെള്ളം ഒഴിക്കുകയും ചെയ്യുക. ഈ നിശ്ചിത ഇടവേളകൾ എന്ന് പറയുന്നത് നിങ്ങൾ ഓരോ പ്രദേശത്തെയും ഓരോ മാസങ്ങളിലെയും കാലാവസ്ഥ അനുസരിച്ച്, വീടിനുള്ളിൽ ആണോ പുറത്താണോ എന്നതിനനുസരിച്ച് ജലാംശത്തിന്റെ സ്ഥിതി നിരീക്ഷിച്ചു മനസ്സിലാക്കി അളവുകളും ഇടവേളകളും നിശ്ചയിക്കുക.
കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ചൂടുള്ള മെയ് മാസത്തിൽ ആഴ്ചയിൽ ഒന്ന് രണ്ട് തവണ ഏറ്റവും ചെറിയ അളവിൽ ജലം നൽകിയാൽ മതിയാകും അതും വളരെ ചെറിയ അളവിൽ. ഈ ജലത്തോടൊപ്പം തന്നെ പോഷകങ്ങൾ ചേർത്തു നൽകിയാൽ വളരെ നന്ന്. തടം തയ്യാറാക്കുമ്പോൾ തന്നെ പോഷക സമൃദ്ധമായ രീതിയിൽ ഒരു മിക്സ് തയ്യാറാക്കിയാൽ വളരെ നന്ന്. പിന്നെയൊക്കെ ജലസേചനത്തോടൊപ്പം നൽകുന്ന പോഷകങ്ങളും പോഷകങ്ങൾ നിറഞ്ഞ പ്രത്യേക വളർച്ചാ ത്വരകങ്ങളും നൽകുകയും ചെയ്‌താൽ പൂക്കളും നല്ല നിലയിൽ വളർത്തിയെടുക്കാൻ സാധിക്കും.
ഭൂമി പവർ + നൈട്രോക്കിങ് എന്നിവ അതിന്റെ വളർച്ചക്ക് വേണ്ടിയും ബ്ലൂം അതിന്റെ പുഷ്പ്പിക്കാൻ വേണ്ടുന്ന പ്രത്യേക പോഷകങ്ങൾ നൽകുന്നു എന്നതുകൊണ്ടും പ്രയോജനം ചെയ്യും. ബ്ലൂം + സ്‌പ്രെഡ് ഓൾ 90 എന്നിവ തണ്ടുകളിൽ, ഇലകളിൽ പ്രയോഗിക്കുമ്പോൾ രാവിലെ നൽകാൻ ശ്രമിക്കുക. മാസത്തിൽ ഒരു തവണ ബ്ലൂം സ്‌പ്രെഡ് ഓൾ 90 + PPFC എന്നിവ ചേർത്തു ഇലകളിൽ പ്രയോഗിക്കുകയാണെങ്കിൽ പൂപ്പൽ രോഗങ്ങളെ തടയാനും ചെടിയെ മികവോടെ വളർത്തിയെടുക്കാനും സാധിക്കും.
കള്ളിമുൾ ചെടികൾ വളരുന്നത് ഫംഗൽ ഡോമിനന്റ് ആയ മിശ്രിതത്തിൽ അല്ല മറിച്ച് ബാക്റ്റീരിയൽ ഡോമിനന്റ് ആയ മിശ്രിതത്തിൽ ആയിരിക്കും. ചട്ടികളിൽ നിറയ്‌ക്കേണ്ട കമ്പോസ്റ്റ്, മറ്റു ജൈവാവശിഷ്ടങ്ങൾ എന്നിവയോടൊപ്പം പൊടിക്കാത്ത ആട്ടിൻ കാഷ്ടം, പാറപ്പൊടി, ചെറിയ കരിക്കഷ്ണങ്ങൾ, കൊക്കോഫെർട്ട്, ചാണകപ്പൊടി, ഭൂമി പവർ, നൈട്രോക്കിഗ്, ഗ്രോ, റൂട്ട് ഗാർഡ് അതോടൊപ്പം തടത്തിൽ നൽകാൻ കഴിഞ്ഞാൽ മികവോടെ വളർത്തിയെടുക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്: മുറ്റത്തെ കൃഷി