ഒറ്റത്തവണ റീച്ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷം വരെ വാലിഡിറ്റി ലഭിക്കുന്ന ജിയോ പ്ലാനുകള്‍?

പോസ്റ്റ്പെയ്ഡും പ്രീപെയ്ഡ് ആയിട്ടും നിരവധി പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 4G ടോപ്പ്-അപ്പ് വൗച്ചറുകൾ മുതൽ ഒരു വർഷം വാലിഡിറ്റിയുള്ള ഡാറ്റ പ്ലാനുകൾ വരെ ഇതിലുണ്ട്.

Rs 2,545 Jio prepaid പ്ലാനിൽ, ജിയോ ഉപഭോക്താക്കൾക്ക് 336 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ജിയോയുടെ ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ആകെ 504 ജിബി ഡാറ്റ ലഭിക്കും. ദിവസേന 1.5GB ഡാറ്റ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ പ്ലാൻ.

ഇതോടൊപ്പം അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ പ്ലാനിൽ ജിയോ ടിവി , ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു.

ജിയോയുടെ പോർട്ട്‌ഫോളിയോയിൽ ഒരു വർഷത്തെ വാലിഡിറ്റിയുള്ള പ്ലാനുകളും ഉണ്ട്. ഇതിനായി 2879 രൂപയുടെ റീചാർജ് ചെയ്യണം. ഇതിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. അതായത്, മൊത്തം 730 ജിബി ഡാറ്റ ലഭിക്കും.


അൺലിമിറ്റഡ് കോളിംഗും ദിവസേന 100 എസ്എംഎസുംലഭിക്കും . ഈ റീചാർജ് പ്ലാനിൽ ഉപഭോക്താക്കൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവയിലേക്ക് ആക്‌സസ് ലഭിക്കും.

ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിൽ ഒരു ക്രിക്കറ്റ് പ്ലാനുമുണ്ട്. Disney + Hotstar സബ്‌സ്‌ക്രിപ്‌ഷനോടുകൂടി ആണ് ഇത് വരുന്നത്. ഈ പ്ലാനിന്റെ നിരക്ക് 2,999 രൂപയാണ്. ഇതിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കും. ഇതിന്റെ വാലിഡിറ്റി 365 ദിവസമാണ്.

Leave a Reply

Your email address will not be published. Required fields are marked *