ലുട്ടാപ്പിയായി ബിജുക്കുട്ടന്‍ കുട്ടൂസനായി മാമ്മുക്കോയ ; വൈറലായി ഒരു മായാവി പോസ്റ്റ്‌

തപസ്യ ജയന്‍

നമ്മുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ബാലരമയിലെ മായാവിയും കുട്ടൂസനും ഡാങ്കിനിയുമെല്ലാം. എത്ര കാലം കഴിഞ്ഞാലും അവരെല്ലാം നമ്മുക്ക് സൂപ്പര്‍ ഹീറോസും, സൂപ്പര്‍ വില്ലന്മാരുമാണ്. അവര്‍ക്ക് നമ്മുടെ സിനിമാതാരങ്ങളുടെ മുഖം കൊടുത്താല്‍ എങ്ങനെയിരിക്കും, അതെ മൂവീ സ്ട്രീറ്റ് എന്ന പേരില്‍ ഒരു കൂട്ടം സിനിമ പ്രേമികള്‍ തുടങ്ങിയിരിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മയിലാണ് ഈ രസകരമായ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍. ‘ ദ വേള്‍ഡ് ഓഫ് മായാവി’ എന്ന പേരില്‍ റിയല്‍ ക്യാരക്ടേഴ്‌സിന്റെ ബാനറില്‍ അനൂപ് വേലായുധന്‍ എന്ന യുവാവാണ് മായാവി കഥാപാത്രങ്ങള്‍ക്ക് സൂപ്പര്‍ താരങ്ങളുടെ പരിവേഷം നല്‍കിയിരിക്കുന്നത്.

ലുട്ടാപ്പിയായി ബിജുക്കുട്ടനും, കുട്ടൂസനായി മാമുക്കോയയും, ഡാങ്കിനിയമ്മൂമയായി ഫിലോമിനയും, വിക്രമനായി ഷമ്മി തിലകനും, മുത്തുവായി രമേഷ് പിഷാരടിയുമൊക്കെയായണ് ചിത്രങ്ങളില്‍.

ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മായാവിയും രാജുവും രാധയും കൂടെ വേണമെന്നാണ് ചിലരുടെ പക്ഷം. അങ്ങനെയാണെങ്കില്‍ മായാവി ആരായേനെ എന്നും, ഹരീഷ് കണാരനാണെല്‍ പൊളിക്കുമെന്നുമൊക്കെയാണ് കമന്റുകള്‍.

ഈ അസാമാന്യ ക്രിയേറ്റീവിറ്റിയെ നിരവധിപേരാണ് അഭിനന്ദിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്തു കാര്യം’ എന്നു ചിലരെങ്കിലും ചിന്തിച്ചേക്കാം. ബാലരമയിലെ മായാവിക്ക് മൂവി സ്ട്രീറ്റില്‍ എന്ത് കാര്യം എന്ന്??
മായാവിയെ അറിയാത്ത മലയാളി ഉണ്ടാവില്ല ഉറപ്പ്. 70, 80, 90കളില്‍ ജനിച്ചവര്‍ക്കു മായാവി ഒരു ആവേശം തന്നെ ആയിരുന്നു. ഗൃഹാതുരത്വത്തോടെ അല്ലാതെ മായാവിയും ബാലരമയും ഒന്നും മനസിലേക്ക് വരില്ല. ആ കാലഘട്ടത്തില്‍ കുട്ടികളെയും മുതിര്‍ന്നവരെയും അത്രക്ക് സ്വാധീനിച്ചിട്ടുള്ള ഒരു സീരീസ് ആണ് ‘മായാവി’. എല്ലാം പകരക്കാര്‍ ഇല്ലാത്ത നാമധേയങ്ങള്‍. മലയാള സിനിമയും അങ്ങനെ പല രൗഹ േരവമൃമരലേൃ െനേയും നമുക്കു സമ്മാനിച്ചിട്ടുണ്ട്.

പവനായി, അഞ്ഞൂറാന്‍, ജോണ്‍ ഹോനായി, അനന്തന്‍ നമ്പ്യാര്‍, മാന്നാര്‍ മത്തായി, മംഗലശ്ശേരി നീലകണ്ഠന്‍ അങ്ങനെ അനേകം. നാല് പതിറ്റാണ്ടില്‍ ഏറെ ആയി നിലനില്‍ക്കുന്ന മായാവിയും മറ്റ് കഥാപാത്രങ്ങളും ബാലരമയില്‍ മാത്രം ഒതുങ്ങാതെ വെള്ളിത്തിരയിലും തിളങ്ങുന്നത് ബാല്യകാലം മുതല്‍ സ്വപ്നം കണ്ടിട്ടുണ്ട്. ആ ഒരു കൗതുകത്തില്‍ നിന്നും പിറവി എടുത്തതാണ് ഈ ഞലലഹ ഢലൃശെീി കഥാപാത്രങ്ങള്‍. മലയാളികള്‍ക്ക് സുപരിചിതരായ നടീനടന്മാര്‍ ഇവരെ അവതരിപ്പിച്ചാല്‍ എങ്ങനെ ഉണ്ടാവും എന്നൊരു കൗതുകം. ഇനിയും കഥാപാത്രങ്ങള്‍ വരാന്‍ ഉണ്ട്.
എല്ലാ അഭിപ്രായങ്ങളും സ്വാഗതം?.

Leave a Reply

Your email address will not be published. Required fields are marked *