നാടന്‍ ചക്ക അട
ചേരുവകള്‍
1 പഴുത്ത ചക്ക ചുള : 20 എണ്ണം
2 പന ചക്കര :200gm
3 അരിപൊടി: 100gm
4 ഏലക്കായ പൊടി:1/2 ടീ സ്പൂണ്‍
5 തേങ്ങാക്കൊത്ത് : ഒരു മുറി.
തയ്യാറാക്കുന്ന വിധം
പഴുത്ത ചക്ക കുരു കളഞ്ഞു വേവിക്കുക. അതിലേക്ക് ശർക്കര ചേർത്ത് നല്ലോണം പിന്നേം വേവിക്കുക വെന്ത്
കഴിഞ്ഞു ചൂടാറിയ ശേഷം ഒരു പാത്രത്തിലേക്കു മാറ്റി അതിലേക്ക് അരിപ്പൊടി, തേങ്ങാക്കൊത്തു, ഏലക്കാപ്പൊടി ചേർത്തു നന്നായി മിക്സ് ചെയ്യുക. ഇനി വാഴയില വാട്ടി അതിൽ പൊതിഞ്ഞു ആവിയിൽ വേവിക്കുക ചൂടാറിയ ശേഷം പാത്രത്തിലേക്ക് മാറ്റി കഴിക്കാം.