ചെമ്മീൻ മുളകിട്ടത് ….

പ്രിയ ആർ ഷേണായ്

ചെമ്മീൻ ഇടത്തരം വലുപ്പമുള്ളത് – 15- 20
സവാള കുനുകുനെ ഒരേ വലുപ്പത്തിൽ അരിഞ്ഞത് – 2 വലുത്
മുളക് പൊടി – 3 – 5 ടീസ്പൂൺ
കാശ്മീരി മുളക്പൊടി – 2 ടീസ്പൂൺ
വാളൻ പുളി – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഉപ്പ്
എണ്ണ ( വെളിച്ചെണ്ണ ) – 3-4 ടീസ്പൂൺ

കഴുകി വൃത്തിയാക്കിയ കൊഞ്ച് അല്പം വെള്ളമൊഴിച്ചു ഒരു ചട്ടിയിൽ ഉപ്പും ചേർത്ത് വേവിയ്ക്കുക …
അതെ സമയം മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേർത്ത് ചെറുതീയിൽ വഴറ്റുക …
സവാള നന്നായി വഴണ്ട് നിർബന്ധമായും സ്വർണ നിറം ആകേണ്ടതാണ് ..
ആ സമയത്തു മുളകുപൊടി ചേർത്ത് , അഞ്ചാറു സെക്കൻഡുകൾ കൂടെ ഫ്രൈ ചെയ്യുക.
ഈ സവാള കൂട്ട് വെന്തു വരുന്ന കൊഞ്ചിലോട്ട് ചേർക്കാം …
വാളൻ പുളി വെള്ളം ഒഴിച്ചു കുഴച്ചത് പാനിലൊഴിച്ചു അതും കൂടെ ചേർക്കുക..

ആവശ്യമുള്ള ഗ്രേവി കിട്ടുന്നത്ര വെള്ളമൊഴിച്ചു ചെറുതീയിൽ തന്നെ നന്നായി തിളപ്പിക്കുക … വറുത്ത സവാളയും കൊഞ്ചും മുളകുപൊടിയുമൊക്കെ നന്നായി ബ്ലെൻഡ് ആയി വരുന്ന വരെ പാകം ചെയ്യണം …
വാങ്ങി വെച്ചതിനു ശേഷം ഒരു ടീസ്പൂൺ എണ്ണ മീതെ ഒഴിക്കാം…..
note
എരിവും പുളിയുമൊക്കെ അവനവന്റെ ഇഷ്ടപ്രകാരം മാറ്റം വരുത്താം…

സാധാരണകറിവേപ്പിലമഞ്ഞൾപ്പൊടിയും ചേർക്കാറില്ല .. നിർബന്ധമുള്ളവർക്ക് ചേർക്കാം

Leave a Reply

Your email address will not be published. Required fields are marked *