വരച്ച് നേടിയത് റേക്കോര്‍ഡ് നേട്ടം

കോറോണക്കാലത്ത് നേരംപോക്കാനായി ഓരോരുത്തര്‍ തങ്ങളുടെ പ്രീയഇടത്തേക്ക് കൂടുതല്‍ സമയം ചെലവഴിക്കുന്നു. ആര്.കെ ചന്ദ്രബാബു എന്ന ആര്‍ട്ടിസ്റ്റ് ആകട്ടെ ഈ സമയം മുഴുവനും ചെലവഴിച്ചത് ചിത്രരചനയ്ക്കാണ്. ആദ്ദേഹത്തിന്‍റെ പരിശ്രമത്തിന് ഇന്‍റര്‍ നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡും തേടിയെത്തി.

പ്രകൃതിയുടെ വിവിധ ഭാവങ്ങൾ പകർത്താനാണ് ചിത്രകാരനും അധ്യാപകനും ഫോട്ടോഗ്രാഫറുമായ ചന്ദ്രബാബു വിനിയോഗിച്ചത്. ചായക്കൂട്ടുകൾ നൂറ് ദിവസങ്ങൾ കൊണ്ട് ക്യാൻവാസിലാക്കി ഓൺലൈൻ വഴി കാഴ്ച്ചക്കാരിൽ എത്തിച്ച് ഏറെ ശ്രദ്ധ നേടി. ഒരു ദിവസം ഒരു ചിത്രമെന്ന ക്രമത്തിൽ കുട്ടികൾക്ക് മുന്നിലും ആയിരക്കണക്കിന് കലാസ്വാദകരിലും എത്തിക്കുകയായിരുന്നു ആദ്യ ലക്ഷ്യം എന്നാൽ പിന്നീടത് ഒരു ഹരമായി മാറിയപ്പോൾ പഠനാർഹമായ ചിന്തകളും നിരീക്ഷണങ്ങളും വിഷയങ്ങളുമെല്ലാം പറക്കുന്ന ജീവിതത്തിലെ കറുത്ത കല്ലുകളെന്ന നൂറുദിന ചിത്രങ്ങളിൽ ഇടംപിടിച്ചു.

പിന്നീട് യാത്രകൾക്കിടയിൽ പകർത്തിയ ഫോട്ടോകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 ചിത്രങ്ങൾ ഓരോ ദിവസവും ഓരോ ഫോട്ടോ വീതം കഥ പറയും കാഴ്ചകൾ എന്ന പേരിൽ സമൂഹ മാധ്യമം വഴി പ്രദർശനം നടത്തിയതും ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം പ്രദർശനത്തിൽ വിറ്റ് പോയ ചിത്രങ്ങളുടെ പകുതി തുക ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഈ ചിത്രകാരൻ ഉപയോഗിച്ചത്.

തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ചിത്രകലാ അധ്യാപകനായ ആർ.കെ ചന്ദ്രബാബു പള്ളുരുത്തി കടേ ഭാഗത്താണ് താമസിക്കുന്നത്.ഇന്‍റര്‍നാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ച വിവരം അറിഞ്ഞപ്പോൾ മുതൽ നിരവധി പേരാണ് ഇദ്ദേഹത്തെ അനുമോദിക്കാൻ വീട്ടിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *