കുപ്‍വാരയിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

കശ്മീരിലെ കുപ്‍വാരയിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, സൈനികന് പരിക്ക്

കുപ്‍വാര: കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ഏറ്റുമുട്ടലുകള്‍ ഉണ്ടായിയതായി സൈന്യം അറിയിച്ചു. ലോലാബ് മേഖലയിൽ സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചു. മേഖലയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുന്നു.ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും കശ്മീർ സോൺ പൊലീസ് എക്‌സിൽ കുറിച്ചു.

കുപ്‌വാരയിലെ കോവട്ട് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ ആർമിയും കശ്മീർ പൊലീസും ഉൾപ്പെടുന്ന സംഘം സംയുക്ത തിരച്ചിൽ ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *