വീണ്ടും ട്രന്‍റായി കോ ഓർഡിനേറ്റഡ് സെറ്റുകള്‍
കോ ഓർഡിനേറ്റഡ് സെറ്റുക എഴുപതുകളിലും എൺപതുകളിലും ഇവിടെ സജീവമായി ഉണ്ടായിരുന്ന ട്രെൻഡ് ആണിത്.പിന്നീട് മിക്സ് ആൻഡ് മാച്ച് തരംഗമായി.
കോ – ഓർഡ് സെറ്റ് വാങ്ങുന്നതു കൊണ്ട് വലിയൊരു ഗുണമുണ്ട്. നിങ്ങൾക്ക് സെപ്പറേറ്റായും ധരിക്കാം. മാത്രവുമല്ല നിങ്ങൾക്ക് മറ്റെതെങ്കിലും ഡ്രസ്സ് മുകളിലും താഴെയും ധരിക്കാം. അതുവഴി ഒരു കോ – ഓർഡ് സെറ്റിൽ നിന്ന് കൂടുതൽ കോമ്പിനേഷനുകൾ ക്രിയേറ്റ് ചെയ്യാൻ കഴിയും.
മുൻകാലങ്ങളിൽ, സാരിയിലോ സൽവാർ കമ്മീസിലോ ചുരിദാർ കമ്മീസ് സെറ്റിലോ ആണ് ഈ ഫാഷൻ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്ന് പാന്‍റ്, ഷർട്ട്, ഫുൾ സ്യൂട്ട്, സ്കർട്ട്, ടോപ്പ്, ഷോർട്ട്സ് ആൻഡ് ടോപ്പ് എന്നിങ്ങനെയുള്ള വേഷങ്ങളിൽ ഈ ട്രെൻഡ് ചേക്കേറിയിരിക്കുകയാണ്.