ട്രന്‍റി മെഹന്തി ഡിസൈന്‍സ്
ബിനുപ്രീയ ഡിസൈനര്‍
കുറച്ച് കാലം മുമ്പ് വരെ ആഘോഷ വേളകളിൽ കൈകളിലൊക്കെ മൈലാഞ്ചി (മെഹന്തി) ഇടുക എന്നാൽ ഉത്തരേന്ത്യക്കാരുടെ മാത്രം രീതി ആയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെ അല്ല. വിവാഹം പോലുള്ള ആഘോഷങ്ങൾക്ക് നമ്മുടെ നാട്ടിലും വധു ഉൾപ്പടെ ഉള്ളവർ മൈലാഞ്ചി അണിയുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. മൈലാഞ്ചി ഇട്ടില്ലെങ്കിൽ ആഘോഷങ്ങൾ പൂർണ്ണമല്ല എന്ന തോന്നൽ അതുകൊണ്ട് തന്നെ കൈകളിൽ മെഹന്തിയണിയാൻ ഇഷ്ടമുള്ളവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ .
മെഹന്ദി ഡിസൈനിന്റെ കാര്യത്തിലും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍. സ്റ്റേറ്റ്മെന്റ് ഡിസൈനുകളാണ് മിക്ക പെണ്‍കുട്ടികള്‍ക്കും വേണ്ടത്. നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ മാത്രമാണ് വിവാഹത്തേട് അനുബന്ധിച്ച് മൈലാഞ്ചി ഇടാറ്. ഉത്തരേന്ത്യയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളോടൊപ്പം വിവാഹത്തിന് മൈാലാഞ്ചി ഇടാറുണ്ട്.
വിവാഹ ദിനത്തോട് അനുബന്ധിച്ചുള്ള ഒരു പ്രധാന ആഘോഷമാണ് പെണ്‍വീട്ടുകാര്‍ നടത്തുന്ന മൈലാഞ്ചിയിടല്‍ അഥവാ മെഹന്ദി ചടങ്ങ്. നേരത്തെ, ഇത് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒരു ചെറിയ ഒത്തുചേരലായിരുന്നെങ്കില്‍ ഇപ്പോള്‍ മെഹന്ദി ചടങ്ങ് വലിയ ആഘോഷം തന്നെയാണ്.
മെഹന്ദി ദിവസം കൂടുതല്‍ രസകരവും ആഢംബരവുമാക്കുന്നവരാണ് അധികവും.
ആര്‍ട്ടിസ്റ്റ് മൃദുലവിജയന്‍റെ മെഹന്തി ഡിസൈന്‍സ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ബ്രൌണ്‍ഹ്യൂ മെഹന്തി ആര്‍ട്ടിസ്റ്റ് മിഷ്മ കമലിന്‍റേതായിരുന്നു മൃദുലയുടെ മെഹന്തി ഡിസൈന്‍സ്.
ഫ്ലോറല്‍ ,മാംഗോ,ലീഫ്, അറബിക്, തുടങ്ങിയ ഡിസൈന്‍സ് ഏത് കാലത്തും ട്രന്‍റില്‍ നില്‍ക്കുന്നവയാണ്. പാരമ്പര്യത്തെയും ചില മെഹന്തി ആര്‍ട്ടിസ്റ്റുകള്‍ ഡിസൈന്‍സില്‍ ഉള്‍പ്പെടുത്താറുണ്ട്. നമ്മുടെ ഇഷ്ടങ്ങള്‍ എന്താണോ അത് ഇപ്പോള്‍ ഡിസൈന്‍സില്‍ ഉള്‍പ്പെടുത്താറുണ്ട്. കായികപ്രേമികളായ ഗീത്,ദേവറത്ത് സ്പോര്‍ട്സിലെ തങ്ങളുടെ ഇഷ്ടമാണ് ഡിസൈന്‍സില്‍ ഉള്‍പ്പെടുത്തിയത
മറുകൈയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ലോഗോയാണ് വരച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സിനോടുള്ള താത്പര്യമാണ് വധു രണ്ട് വമ്പന്‍ സ്പോര്‍ട്സ് ടീമുകളുടെ ലോഗോകള്‍ കൈയില്‍ വരച്ച് ചേര്‍ക്കാന്‍ കാരണം. മുംബൈ ഇന്ത്യന്‍സ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ ഈ മെഹന്ദി ചിത്രം പങ്കുവച്ച് ‘ദേവ്‌റത്തിനും ഗീതിനും അഭിനന്ദനങ്ങള്‍” ആശംസിച്ചിട്ടുണ്ട്. പതിവ് പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുക്കുന്നതിനുപകരം, താനും ഭര്‍ത്താവും കായിക പ്രേമികളായതു കൊണ്ട് തന്നെ ഇങ്ങനെ ഒരു ഡിസൈന്‍ തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗീത് പറയുന്നു. ഗീത് മുംബൈ ഇന്ത്യന്‍സ് ആരാധികയും ദേവ്റത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനുമാണ്
ചിത്രങ്ങള്‍ക്ക് കടപ്പാട്: ബ്രൌണ്‍ ഹ്യൂ മെഹന്തി