അകാല നരയോ പേടി വേണ്ട!!!!!
ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. അകാലനര മാറ്റാൻ പല തരത്തിലുള്ള മരുന്നുകളും വിദ്യകളും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്തുകൊണ്ടാണ് മുടി കറുക്കുന്നത് എന്ന് കണ്ടുപിടിക്കേണ്ടതാണ് ഏറ്റവും പ്രധാനം. ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നതോടെ പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാകും എന്നത് മറ്റൊരു ദുഖകരമായ കാര്യമാണ്. പോഷകാഹാരക്കുറവ്, പാരമ്പര്യം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടി നരയ്ക്കാനുള്ള പ്രധാന കാരണങ്ങളാണ്.
പരിഹാരം
നെല്ലിക്ക വെള്ളത്തില്‍ കുതിര്‍ത്ത് മൈലാഞ്ചിയിലയും കൂട്ടി അരച്ച് തലയില്‍ പുരട്ടുക. ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകുക .എള്ള് കുതിര്‍ത്തശേഷം നന്നായി അരച്ചെടുത്ത് മുടിയില്‍ തേച്ചു പിടിപ്പിക്കുക ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകുക .
ബദാം എണ്ണ തലയില്‍ തേച്ചുപിടിപ്പിക്കുക തുടര്‍ന്ന് ഇരുകൈകളുടെയും വിരലുകള്‍കൊണ്ട് മസാജ് ചെയ്യുക. ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകുക .ഒരുപിടി കറിവേപ്പില മോരുചേര്‍ത്ത് അരച്ചു കുഴബാക്കി തലയില്‍ തേക്കുക ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകുക .
ഒരു കപ്പ് വെള്ളത്തില്‍ നാലു ടീസ്പൂണ്‍ തേയിലയും ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പികുക അത് തണുത്തശേഷം അരച്ചെടുത്ത് തലയില്‍ തേച്ചുപിടിപ്പിക്കുക ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകുക .
കറിവെപ്പിന്‍റെ തൊലി , മൈലാഞ്ചിയില, കയ്യോന്നിഇല, കറ്റാര്‍വാഴപ്പോള, പച്ചനെല്ലിക്ക കുരു കളഞ്ഞത് ഇവ തുല്യ അളവിലെടുത്ത് നന്നായി അരച്ച് കുഴബു പരുവമാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക .