സ്വര്‍ണ്ണമാല കടത്തുന്ന ഉറുമ്പുകള്‍; വൈറലായി വീഡിയോ
സ്വര്‍ണ്ണം കടത്തിയതിന് അറസ്റ്റിലായവരുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.അതിൽനിന്ന് വേറിട്ട് നിൽക്കുന്നൊരു സ്വർണ്ണക്കടത്താണ് ഇപ്പോൾ വൈറലാകുന്നത്. ഉറുമ്പുകളാണ് ഇവിടെ വില്ലന്‍മാര്‍..
സ്വർണ്ണ മാല കടത്തിക്കൊണ്ടു പോകുന്ന ഉറുമ്പിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായിരിക്കുകയാണ്. ചെറിയ സ്വർണ്ണക്കടത്തുകാർ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്. ഈ കേസിലെ പ്രതികൾക്കെതിരെ ഏത് വകുപ്പ് ചുമത്തി കേസെടുക്കുമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
നീളമുള്ള മാലയുടെ ഇരുഭാഗത്തും ഉറുമ്പുകൾ അണിനിരന്ന് നീങ്ങുന്ന ദൃശ്യമാണ് വീഡിയോയിൽ. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.