പാചകവാതകം ലാഭിക്കാം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

പാചകവാതകത്തിന് പൊന്നുംവില നല്‍കേണ്ടി വരുന്ന ഈ സമയത്ത് പാചകവാതകം ലാഭിക്കാനുള്ള ചില പൊടിക്കൈകള്‍


പാചകം ചെയ്യുന്നതിനുള്ള വിഭവങ്ങളും പാത്രങ്ങളും സ്റ്റൗവിനടുത്തുതന്നെ ക്രമീകരിച്ചു വച്ചതിന് ശേഷം സ്റ്റൗ കത്തിക്കാം. പാചകത്തിന് പരന്നതും, പൊക്കം കുറഞ്ഞതുമായ പാത്രങ്ങള്‍ ഉപയോഗിക്കാം. സ്റ്റൗ കത്തിക്കുമ്പോള്‍ ഗ്യാസ് മിനിമം അളവില്‍ മാത്രം തുറന്നു വയ്ക്കാം.


ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തണുത്ത സാധനങ്ങള്‍ മുന്‍കൂട്ടി പുറത്തുവെച്ച് തണുപ്പ് പോയതിന് ശേഷം അടുപ്പില്‍ വയ്ക്കാം.ഇന്ധനം ലാഭിക്കാന്‍ പാകം ചെയ്യുന്ന പാത്രം യോജിച്ച മൂടി ഉപയോഗിച്ച് അടച്ച് പാകം ചെയ്യാം. വലിയ ഗ്യാസ് സ്റ്റൗവിന്റെ ബര്‍ണറിലെ കുറഞ്ഞ തീയിലെ ഉപയോഗവും ചെറിയ ഗ്യാസ് ബര്‍ണറിന്റെ പൂര്‍ണ്ണമായും തുറന്ന ഉപയോഗവും ഒരുപോലെ ഗ്യാസ് ചെലവാകും.


കുക്കറിലും മറ്റും പാചകം ചെയ്യുമ്പോള്‍ വലിയ ബര്‍ണറില്‍ വച്ച് വിസില്‍ വന്നതിന് ശേഷം ചെറിയ ബര്‍ണറില്‍ വച്ച് കുറഞ്ഞ തീയില്‍ വേഗം വേവിക്കാം. ഇതുവഴിയും ഗ്യാസ് നമുക്ക് ലാഭിക്കാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *