ഞണ്ട് റോസ്റ്റ്
ചേരുവകൾ
- ഞണ്ട് – 450 ഗ്രാം
- ചുവന്നുള്ളി / സവോള – 350 ഗ്രാം
- വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ
- കടുക് – 1 /2 ടീസ്പൂൺ
- കുരുമുളക് – 1/2 ടീസ്പൂൺ
- ഇഞ്ചി – വലിയ കഷ്ണം (1 “)
- തക്കാളി – 2 എണ്ണം
- വെളുത്തുള്ളി – 8 – 10 എണ്ണം
- മല്ലിപ്പൊടി – 3 – 4 ടീസ്പൂൺ
- മുളക് പൊടി -2 – 3 ടീസ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- നാരങ്ങാനീര് – 2 ടീസ്സ്പൂൺ
- ഗരം മസാല – 2 ടീസ്പൂൺ
- പെരുംജീരകം – 1/2ടേബിൾസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – 1/2 ടീസ്സ്പൂൺ
തയ്യാറാക്കുന്ന വിധം
ഞണ്ടുകളെല്ലാം നല്ല വൃത്തിയാക്കി മുറിച്ചു വയ്ക്കുക.അത്യാവശ്യം വലിപ്പമുള്ള ഒരുപാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.ശേഷം കുരുമുളക് ,വെളുത്തുള്ളി ഇഞ്ചി ചതച്ചത് ,മുളക് ഇവ ചേർത്ത് പച്ചമണം മാറുമ്പോഴേക്കും കറിവേപ്പില ,ചെറിയ ഉള്ളി , ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇഞ്ചി ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വാദി വരുമ്പോഴേക്കും തക്കാളി ചേർത്ത് വേവിച്ചെടുക്കുക.
ശേഷം മസാലക്കൂട്ട് ചേർത്ത് നന്നായിളക്കി വൃത്തിയാക്കി വെച്ചിരിക്കുന്ന ഞണ്ട് ഇട്ടു മിക്സ് ചെയ്യുക .
ചെറുതീയിൽ എട്ടുമുതൽ പത്തു മിനിട്ടു വരെ വേവിക്കുക .റോസ്റ്റിലേക്കു ചതച്ചു വെച്ചിരിക്കുന്ന പെരുംജീരകപ്പൊടി ചേർത്തിളക്കി വീണ്ടും അഞ്ചുമിനിറ്റോളം റോസ്റ്റ് നല്ല ഡ്രൈ ആക്കി എടുക്കുക .സ്വാദിഷ്ടമായ ഞണ്ട് റോസ്റ്റ് തയ്യാറായിക്കഴിഞ്ഞു .